ഇന്ത്യ - സിംബാബ്വെ മൂന്നാം ടി20 യിൽ അർധസെഞ്ചുറിയുമായി ഇന്ത്യയുദ്ധേ ബേബി ബോസ് വൈഭവ് സൂര്യവംശി. കളിയിൽ 31 പന്തിൽ നിന്നായിരുന്നു താരം അർധസെഞ്ചുറി തികച്ചത്. മത്സരത്തിൽ നാല് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 49 പന്തിൽ നിന്ന് 81 റൺസാണ് താരം സ്വന്തമാക്കിയത്. വെസ്ലി എറിഞ്ഞ പന്ത് ഉയർത്തി അടിച്ച വൈഭവിനെ ബ്രാഡ് ഇവാൻസ് കൈപ്പിടിയിൽ ഒതുക്കി മടക്കി അയച്ചു.
ആദ്യ രണ്ട് മത്സരങ്ങളൂം ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം ടി20 മത്സരം കൂടെ ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ, ഇന്ത്യയുടെ ഓപണർ അഭിഷേക് ശർമയ്ക്ക് മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. നാല് ബോളിൽ രണ്ട് റൺസ് മാത്രമാണ് നേടാനായിരുന്നത്. ഇഷാൻ കിഷൻ 26 പന്തിൽ നിന്ന് 29 റൺസും നേടി.
Content highlight: Vaibhav Suryavanshi scores half century against Zimbabwe