ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ തിളങ്ങാനാവാത്തതിൽ പ്രതികരണവുമായി വൈഭവ് സൂര്യവംശി. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ധാരാളം ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. 'ഇത് ക്രിക്കറ്റിന്റെ ഭാഗമാണ്, അത് തുടര്‍ന്നു കൊണ്ടേയിരിക്കും. എന്നാല്‍ ഞാന്‍ എന്റെ പണി ചെയ്യുകയും ടീമിനായി 100 ശതമാനം നല്‍കുകയും വേണം. എനിക്ക് ആവശ്യമുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോച്ചുകള്‍ ലഭ്യമാക്കുന്നുണ്ട്. എനിക്ക് ആവശ്യമായ പരിശീലനവും ലഭിക്കുന്നുണ്ട്. ഇപ്പോള്‍ വളരെ നല്ലതായി തോന്നുന്നു, ആത്മവിശ്വാസവുമുണ്ട്.' ബിസിസിഐ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വൈഭവ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 42 റൺസാണ് താരം നേടിയത്. സിംബാബ്വെയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് വൈഭവ്. അയർലൻഡ് സീരീസും ഇംഗ്ലണ്ട് സീരീസും കൈവിട്ട ഇന്ത്യയ്ക്ക് ഈ സീരീസ് പ്രധാനമാണ്.
content highlights:vaibhav suryavanshi statement on england series performance