ഇന്ത്യൻ പ്രീമിയർ ലീഗ് മോഡലിൽ ലോകകപ്പ് ഘടനയിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക യോഗത്തിലാണ് ഐസിസി ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് ഘട്ടങ്ങളിലെ വിരസമായ മത്സരങ്ങൾ പൂർണ്ണമായും ഒഴിവാക്കിടൂർണമെന്റിന്റെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടവീര്യം നിലനിർത്താനാണ് ഐസിസിയുടെ പുതിയ നീക്കം. 2027-ലെ പുരുഷ ഏകദിന ലോകകപ്പിലും 2028-ലെ ടി20 ലോകകപ്പിലുമായിരിക്കും ഈ പുതിയ നിയമങ്ങൾ നടപ്പിലാകുക.
പഴയ ഗ്രൂപ്പ് ഘട്ട രീതിക്ക് പകരം നാല് റൗണ്ടുകളുള്ള കടുത്ത മത്സരക്രമമാകും ഇനി വരിക. ഏറ്റവും കുറഞ്ഞ റാങ്കുള്ള അവസാനത്തെ 3 ടീമുകൾ ടൂർണമെന്റിന്റെ പ്രധാന ഘട്ടത്തിന് മുൻപ് പരസ്പരം മത്സരിക്കും. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഒരേയൊരു ടീമിന് മാത്രമേ ബാക്കി 11 മുൻനിര ടീമുകൾക്കൊപ്പം പ്രധാന ടൂർണമെന്റിലേക്ക് പ്രവേശനമുള്ളൂ. ബാക്കി രണ്ട് ടീമുകൾ തുടക്കത്തിലേ പുറത്താകും.
അവശേഷിക്കുന്ന 12 ടീമുകളെ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇരു ഗ്രൂപ്പിലെയും ആദ്യ 3 ടീമുകൾ വീതം നേരിട്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. അവശേഷിക്കുന്ന ഒരു സ്ഥാനം ഇരു ഗ്രൂപ്പുകളിലെയും മൊത്തം പ്രകടനം വിലയിരുത്തി ഏറ്റവും മികച്ച പോയിന്റുള്ള ടീമിന് നൽകും.
മുൻപുണ്ടായിരുന്ന 'സൂപ്പർ സിക്സ്' രീതിക്ക് പകരം യോഗ്യത നേടിയ 7 ടീമുകളെ ഉൾപ്പെടുത്തി ഒരൊറ്റ ലീഗ് ഘട്ടം (സൂപ്പർ 7) രൂപീകരിക്കും. ഈ റൗണ്ട് റോബിൻ ലീഗിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. ഇതിൽ തന്നെ ഐ പി എൽ മാതൃകയിൽ എലിമിനേറ്റർ നടത്താനും പദ്ധതിയുണ്ട്.
content highlights: icc announces major changes to odi and t20 world-cup formats ipl style