ലോർഡ്സ് മൈതാനത്ത് നടക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിനിറങ്ങി പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. കരിയറിൽ 300 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്മൃതി സ്വന്തം പേരിൽ എഴുതി ചേർത്തു.
29ാം വയസിലാണ് താരം 300 അന്താരാഷ്ട്ര മത്സരങ്ങൾ തികച്ചത്.അന്താരാഷ്ട്ര തലത്തിൽ 300 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ വനിതാ താരമായും സ്മൃതി മാറി. താരത്തിന്റെ 9ാം ടെസ്റ്റ് പോരാട്ടമാണിത്. 120 ഏകദിനങ്ങളും 171 ടി20 മത്സരങ്ങളും താരം ഇന്ത്യക്കായി കളിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സിവർ ബ്രൻഡ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. 300ാം മത്സരത്തിൽ താരം അർധ സെഞ്ച്വറി പിന്നിട്ട് ബാറ്റിങ് തുടരുകയാണ്.
Content highlights: smriti mandhana historic record lords womens cricket