ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഐപിഎല്ലിന്റെ ഒരു മത്സരം ഓസ്ട്രേലിയയില്‍ വെച്ച് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.
നേരത്തെ ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 12 നാണ് മെല്‍ബണ്‍ റെനെഗേഡ്സ് - പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് എന്നിവർ തമ്മിലുള്ള ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം.
ഇത്തരത്തില്‍ ബിഗ് ബാഷ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിന് പകരമായി, ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ വെച്ച് നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നീക്കം. ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ബിസിസിഐയോ ക്രിക്കറ്റ് ഓസ്ട്രേലിയയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content highlights: cricket australia invites bcci to host ipl matches in australia