ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരത്തിലും സഞ്ജു സാംസൺ പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു.
അയർലൻഡിനെതിരായ ടി 20 പരമ്പരയിലെ രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിലും തിളങ്ങാത്തതാണ് സഞ്ജുവിന് വിനയായത്.
രണ്ടാമത്തെയും മൂന്നാത്തെയും മത്സരത്തിൽ ഇന്ത്യ സഞ്ജു സാംസണെ പുറത്തിരുത്തി പകരം വെെഭവ് സൂര്യവംശിയെ ഓപ്പണറാക്കിയിരുന്നു. എന്നാൽ ഈ നീക്കവും ഫലം കണ്ടില്ല.
ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോൾ രണ്ടും മൂന്നും മത്സരം ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ ഇന്ത്യക്ക് നാലാം മത്സരം വളരെ നിർണ്ണായകമാണ്. ഈ മത്സരം തോറ്റാൽ ഇന്ത്യ പരമ്പര കെെവിടുന്ന സാഹചര്യമുണ്ടാവും.
ഇലവൻ: അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
content highlights: sanju samson dropped india vs- england 4th t20 playing xi