ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞ ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും മുൻ കോച്ചുമായ രവി ശാസ്ത്രി.
അവസാനമായി കളിച്ച മൂന്ന് ഇന്നിങ്സുകളിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനു കഴിഞ്ഞിരുന്നില്ല. 5, 0, 1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകള്‍.
ഇതോടയാണ് മൂന്നാമങ്കത്തില്‍ അദ്ദേഹത്തെ പുറത്തിരുത്തിയ ശേഷം കൗമാര സെന്സേഷന് വൈഭവ് സൂര്യവംശിയെ ഓപ്പണിങില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. വലിയൊരു ചലനമുണ്ടാക്കാന്‍ 15 കാരനു സാധിച്ചതുമില്ല. 10 ബോളില്‍ രണ്ടു സിക്സറടക്കം 14 റണ്‍സിന് വൈഭവ് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ചില ഇന്നിങ്സുകളില്‍ തിളങ്ങിയില്ലെന്ന കാരണം കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇത്രയും പെട്ടെന്ന് ഇന്ത്യന്‍ ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലായിരുന്നെന്നാണ് തുറന്നടിച്ചിരിക്കുന്നത്.
'ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു സാംസണിനെ 1-2 മോശം ഇന്നിങ്സുകളുടെ പേരില്‍ തഴഞ്ഞത് ന്യായീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇത്രയും പെട്ടെന്നു പുറത്താക്കുന്നതിനു പകരം കഴിവുറ്റ ഒരു പ്ലെയര്‍ക്ക് കോച്ച്, ക്യാപ്റ്റന്‍ എന്നിവരില്‍ നിന്നും കൂടുതല്‍ പിന്തുണയാണ് ആവശ്യം'- ശാസ്്ത്രി വ്യക്തമാക്കി.
'ചില പരാജയങ്ങള്‍ക്കു ശേഷം മികവുറ്റ കളിക്കാര്‍ക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആത്മവിശ്വാസം നല്‍കണം. വൈഭവ് സൂര്യവംശിക്ക് അവസരം നല്കാന് ടീം ആഗ്രഹിച്ചിരുന്നെങ്കില്‍ സഞ്ജു സാംസണിനു പകരം തിലക് വര്‍മയ്ക്കു വിശ്രമം നല്‍കാമായിരുന്നു.
കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം സ്ഥിരത പുലര്‍ത്താന്‍ കഴിയാന്‍ സാധിക്കാതെ വിഷമിക്കുകയാണ് തിലക്. ടി20കളില്‍ അവവന്റെ ബാറ്റിങ് വളരെ സ്സോയുമാണ്. കുറ്ച്ച് മോശം ഇന്നിങ്സുകളുടെ പേരില്‍ സഞ്ജുവിനെ തഴയുകയും മറുഭാഗത്ത് തിലകിനെ പിന്തുണയ്ക്കുന്നത് തുടരുന്നും ന്യായമായിട്ടുള്ള തീരുമാനമാണെന്നു തോന്നുന്നില്ല. ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Content highlight: ravi-shastri-says-tilak-varma-should-be-dropped-not-sanju-samson