2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിരുന്നത്. സീസൺ അവസാനിച്ച് നാളുകൾക്കിപ്പുറം മുംബൈ ഇപ്പോൾ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഒരുണങ്ങുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ അഴിച്ചുപണിയിൽ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും പുറത്തേക്ക് പോകും എന്നാണ് വിവരം. ഹാർദിക്കുമായുള്ള കരാർ അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് വാർത്തകൾ.
ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ സൂര്യകുമാര്‍ യാദവിനെയും സ്ക്വാഡിൽ നിന്ന് മുംബൈ ഒഴിവാക്കിയേക്കുമെന്നും വിവരമുണ്ട്. തിലക് വര്‍മയുടെ പേരാണ് ഇപ്പോള്‍ ടീമിന്റെ നായകപദവിയിലേക്ക് ഉയർന്ന കേൾക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തിലക് വര്‍മയുടെ വളര്‍ച്ച മുംബൈ ടീം മാനേജ്മെന്റിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
2027 ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്താന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കിലും, താരത്തിന് തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകള്‍ താരത്തിന്റെ കരിയറിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
Content highlight: Mumbai Indians set to parts away with Haradik Pandya and Suryakumar Yadav