വൈഭവ് നൽകിയ തുടക്കം മുതലാക്കി; അഫ്ഗാൻ എ ക്ക് മുന്നിൽ റൺമലയുമായി ഇന്ത്യ എ

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 350 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം.

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 350 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എക്ക് വേണ്ടി പ്രഭ്സിമ്രാന്‍ സിംഗ്, റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ എന്നിവർ അര്‍ധ സെഞ്ച്വറി നേടി.

69 പന്തില്‍ 84 റണ്‍സെടുത്ത പ്രഭ്ര്‌സിമ്രാന്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റുതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റൻ തിലക് വര്‍മയും 66 റണ്‍സ് വീതെമടുത്തു.

വൈഭവ് സൂര്യവംശി 22 പന്തില്‍ 44 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 27 പന്തില്‍ 40 റണ്‍സുമെടുത്തു. അഫ്ഗാനിസ്ഥാനുവേണ്ടി അബ്ദുള്ള അഹമ്മദ്സായി 68 റണ്‍സിന് 5 വിക്കറ്റെടുത്തപ്പോള്‍ ഫര്‍മാനുള്ള സഫി മൂന്ന് വിക്കറ്റെടുത്തു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീം ശ്രീലങ്ക എ ടീമിനെ തോൽപ്പിച്ചിരുന്നു. എട്ട് റൺസിന്റെ ജയമാണ് അന്ന് നേടിയത്.

Content highlights: india-a-sets-huge-target-against-afghanistan-a-vaibhav-suryavanshi-brilliant-batting

To advertise here,contact us