അവന്‍ നിര്‍ഭയന്‍; എന്റെ കരിയറില്‍ ഞാന്‍ കഷ്ടപ്പെട്ടത് അവിടെയാണ് -ഷെയ്ന്‍ വാട്‌സണ്‍

വൈഭവ് സൂര്യവംശിയെയും ശ്രേയസ് അയ്യരെയും അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങള്‍

'അവനൊരു നിര്‍ഭയനായ താരമാണ്. ഏത് പന്തിനെയും ഭയക്കാത്തയാള്‍. ഗ്രൗണ്ടില്‍ ഏത് ഭാഗത്തേക്കും പന്ത് എത്തിക്കാന്‍ കഴിവുള്ള താരം. എന്റെ കരിയറില്‍ ഞാനേറ്റവും കഷ്ടപ്പെട്ടത് നിര്‍ഭയമായി കളിക്കുക എന്നതിലാണ്..' -ഷെയ്ന്‍ വാട്‌സണ്‍ വൈഭവ് സൂര്യവംശിയെ പ്രശംസിച്ചത് ഇങ്ങനെയാണ്. ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ വൈഭവ് സൂര്യവംശി മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം, ജസ്പ്രീത് ബുംറയുടെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. വൈഭവ് സൂര്യവംശിയുടെ സ്‌ഫോടനാത്മകമായ കഴിവ് അപാരമാണ്. ഭയമില്ലാത്ത മാനസികാവസ്ഥയും ഒരു താരത്തിന് അനിവാര്യമാണെന്നും ഷെയ്ന്‍ വാട്‌സണ്‍ പറയുന്നു. ശ്രേയസ് അയ്യരെ പ്രശംസിക്കാനും വാട്‌സണ്‍ മറന്നില്ല. അദ്ദേഹം കഴിവുള്ള താരമാണെന്ന് വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രേയസ് അയ്യരിനെ പ്രശംസിച്ചുകൊണ്ട് മറ്റുതാരങ്ങളും രംഗത്തെത്തിയിരുന്നു. ശ്രേയസ് അയ്യര്‍ക്ക് ഒരവസരം നല്‍കിയാല്‍ അവന്‍ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഞാന്‍ ഇന്ത്യന്‍ സെലക്ടര്‍മാരോട് എപ്പോഴും പറയാറുള്ള കാര്യമായിരുന്നുവെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ഇപ്പോള്‍ ഇത് വലിയൊരു നേട്ടമാണ്. ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന് അവന് ലഭിച്ച മികച്ച അംഗീകാരമാണ് ഈ നായകസ്ഥാനം. ഇന്ത്യന്‍ നായകനെന്ന നിലയില്‍ അവന്‍ മികച്ച രീതിയില്‍ തന്നെ തന്റെ ദൗത്യം നിര്‍വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', പോണ്ടിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

ശ്രേയസിന് ലഭിച്ചിട്ടുള്ള ഈ പുതിയ പദവിയില്‍ അവന് സമ്മര്‍ദ്ദം ഉണ്ടാക്കില്ലെന്നും ശ്രേയസ് ഇന്ത്യന്‍ നായകനായും മികവ് കാണിക്കുമെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. 'സമ്മര്‍ദ്ദഘട്ടങ്ങളെ അവന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് തന്നെയായിരിക്കും ഇന്ത്യന്‍ സെലക്ടര്‍മാരും പരിഗണിച്ചിട്ടുണ്ടാവുക. കാരണം ഇന്ത്യന്‍ ടീമിന്റെ നായക പദവി വഹിക്കുക എന്നത് കുറച്ചധികം കടുത്ത സമ്മര്‍ദ്ദമുള്ള ജോലിയാണ്. എന്നാല്‍ ഇത്തരം വലിയ കളിയിലെ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള വഴി ശ്രേയസ് കണ്ടെത്താറുമുണ്ട്. അതുകൊണ്ട് ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ശ്രേയസ് വന്‍ വിജയമായിരിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: He is fearless; that is where I struggled in my career - Shane Watson

To advertise here,contact us