അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യൻ ബൗളർ മാനവ് സുതർ. തന്റെ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് മാനവ് സുതർ ഇന്ത്യയ്ക്കായി എറിഞ്ഞിട്ടത്. അതിൽ തന്റെ ആദ്യ വിക്കറ്റ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെയായിരുന്നു താരം വീഴ്ത്തിയത്. അഫ്ഗാൻ ഓപണർ അബ്ദുൽ മാലിക്, റഹ്മാനുള്ള ഗുർബാസ്, അഫ്സർ സസായ് എന്നിവരുടെ വിക്കറ്റുകളായിരുന്നു മാനവ കളിയിൽ വീഴ്ത്തിയത്.
ഇന്ത്യയ്ക്കായി മത്സരത്തിൽ മാനവിന് പുറമെ പ്രസിദ്ധ് കൃഷ്ണയും തിളങ്ങി. അഫ്ഗാന്റെ രണ്ട് വിക്കറ്റുകളായിരുന്നു പ്രസിദ്ധ് എറിഞ്ഞിട്ടത്. 48 പന്തിൽ നിന്ന് 20 റൺസുമായി നിന്ന അഫാഗാന്റെ നായകനായിരുന്നു അദ്ദേഹത്തിന്റെ ഏറിന് മുന്നിൽ കീഴടങ്ങിയത്. അഫ്ഗാമാണ് ഓപണർ സെദിഖുള്ള അതലാണ് പ്രസിദ്ധ് പുറത്താക്കിയ മറ്റൊരു താരം.
ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ ഇന്ത്യയ്ക്കായി രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും പിറന്നെങ്കിൽ, ഇന്ന് വാഷിംഗ്ടൺ സുന്ദറിന് മാത്രമാണ് തിളങ്ങാനായത്. താരം 68 പന്തിൽ നിന്ന് 52 റൺസാണ് അഫ്ഗാനെതിരെ നേടിയത്. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു വാഷിങ്ടണിന്റെ ബാറ്റിംഗ് പ്രകടനം.
Content highlight: Manav Suthar dream test debut three wickets India vs Afghanistan 2026