രാഹുലിന് പിന്നാലെ ഗില്ലും; സെഞ്ചുറിയുമായി ഇന്ത്യൻ നായകൻ

143 പന്തുകളിൽ നിന്ന് ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു നായകൻ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനം

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി സ്വന്തമാക്കി നായകൻ ശുഭ്മൻ ഗിൽ. 143 പന്തുകളിൽ നിന്ന് ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു നായകൻ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനം. പുറത്താകാതെ 103 റൺസായിരുന്നു ജിയിൽ അടിച്ചുകൂട്ടിയത്.

അതേസമയം, ഗില്ലിന് പുറമെ ഓപണർ കെഎൽ രാഹുലിന്റെ സെഞ്ചുറി നേട്ടം 165 പന്തിലായിരുന്നു. 11 ബൗണ്ടറികൾ അടങ്ങുന്നതെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്. ശുഭ്മൻ ഗിൽ ഋഷഭ് പന്ത് എന്നിവരാണ് ക്രീസിൽ ഉള്ളത്. രാഹുലും ഗില്ലും സെഞ്ചുറി നേടിയപ്പോൾ സായ് സുദർശനും ഋഷഭ് പന്തും അർധസെഞ്ചുറിയോടെയും തകർത്താടി. 104 പന്തിലായിരുന്നു സായ് സുദർശന്റെ അർധസെഞ്ചുറി നേട്ടം. പതിമൂന്ന് ബൗണ്ടറികളായിരുന്നു സായിയുടെ അർധസെഞ്ചുറി നേട്ടത്തിൽ ഉണ്ടായിരുന്നത്. 81 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 70 പന്തുകളിൽ നിന്നായിരുന്നു ഋഷഭ് പന്ത് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. 50 റൺസ് അടിച്ചുകൂട്ടിയ പന്ത് തന്നെയാണ് ഇപ്പോൾ ഗില്ലിനൊപ്പം ക്രീസിലുള്ളതും. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് പന്തിന്റെ പ്രകടനത്തിൽ ഉള്ളത്.

അഫ്ഗാനിസ്താനായി സിയാവുർ റഹ്മാൻ, മുഹമ്മദ് സലീം എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. സിയാവുർ റഹ്മാന് ഒരു വിക്കറ്റും മുഹമ്മദ് സലീമിന് രണ്ട് വിക്കറ്റുകളുമാണ് ഉള്ളത്. യശസ്‌വി ജയ്‌സ്വാളിന്റെ വിക്കറ്റും സായ് സുദർശന്റെ വിക്കറ്റുമായിരുന്നു മുഹമ്മദ് സലീം വീഴ്ത്തിയത്. എന്നത് 100 റൺസ് തികച്ച് തൊട്ടടുത്ത പന്ത് നേരിടാൻ നിന്ന കെഎൽ രാഹുലിനെയായിരുന്നു സിയാവുർ റഹ്മാൻ പുറത്താക്കിയത്.

Content highlight: IND vs AFG test match century

To advertise here,contact us