ഈവര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിന് യോഗ്യത നേടി മലേഷ്യ, നേപ്പാള്‍, ഹോങ്കോങ്, ഒമാന്‍ ടീമുകള്‍. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ ജപ്പാനിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. പുരുഷ ക്രിക്കറ്റില്‍ പത്ത് ടീമുകളാണ് പങ്കെടുക്കുക. ആതിഥേയരായ ജപ്പാന് പുറമെ, ഐസിസി അംഗങ്ങളായ ഇന്ത്യ, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, പാകിസ്താന്, ശ്രീലങ്ക എന്നിവരും യോഗ്യതാ പോരാട്ടത്തിലൂടെ എത്തിയ ഹോങ്കോങ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍ എന്നിവരുമാണ് കളിക്കുക.
യോഗ്യതാ റൗണ്ടില്‍ ചൈനയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് നേപ്പാളിന്റെ മുന്നേറ്റം. മത്സരത്തില്‍ ചൈനയ്ക്കെതിരെ 313 റണ്‍സെടുത്തിരുന്നു നേപ്പാള്‍. പുരുഷ ടി20 ക്രിക്കറ്റില്‍ ഒന്നിലധികം തവണ 300 റണ്‍സ് പിന്നിടുന്ന ആദ്യ ടീമുമാണ് നേപ്പാള്‍. ബഹ്റൈനെയും സിംഗപ്പൂരിനെയും തോല്‍പ്പിച്ചാണ് ഹോങ്കോങ്ങും ഒമാനും യോഗ്യത നേടിയത്.
വനിതാ ക്രിക്കറ്റിന് തായ്ലന്ഡ്, മലേഷ്യ, ചൈന എന്നീ ടീമുകള്‍ യോഗ്യത നേടി. ആതിഥേയരായ ജപ്പാനും ഐസിസി അംഗങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്, ശ്രീലങ്ക എന്നിവരും ഏഷ്യന്‍ ഗെയിംസില്‍ കളിക്കും.
contnet highlights: Malaysia, Nepal, Hong Kong, and Oman teams qualify for Asian Games cricket