ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി സൂപ്പർ താരം വിരാട് കോഹ്ലിയുടെ പരിക്ക്. ഹാംസ്ട്രിംഗ് പരിക്ക് മൂലം താരത്തിന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര കളിക്കാനാവില്ല.
ജൂൺ 13 മുതലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. 13 ന് ഒന്നാം ഏകദിനവും 17 ന് രണ്ടാം ഏകദിനവും 20 ന് മൂന്നാം ഏകദിനവും നടക്കും.
6 മുതൽ 10 വരെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന് ശേഷമാണ് ഇത്. മിന്നും ഫോമിലുള്ള വിരാട് കോഹ്ലിയുടെ അഭാവം ടീമിന് വൻതിരിച്ചടിയാകും.
ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് കോഹ്ലി നടത്തിയത്. 16 മത്സരങ്ങളിൽ നിന്ന് 675 റൺസാണ് താരം നേടിയത്. ഫൈനലിലെ വെടിക്കെട്ട് അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു.
Content highlights:virat-kohli-ruled-out-of-india-vs-afghanistan-odi-series-due-to-injury