'ലക്ഷ്യം ഹാട്രിക് IPL കിരീടം'; ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാറെന്ന് രജത് പാട്ടീദാര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് പാട്ടീദാറിന്റെ പ്രഖ്യാപനം.

ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആര്‍സിബി മാറി.

സിഎസ്‌കെയും മുംബൈയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും, ഒരു ടീമിനും ഇതുവരെ തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആര്‍സിബിയെ എത്തിക്കാനാണ് പാട്ടീദാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. '

തന്റെ 33-ാം ജന്മദിനത്തിന്റെ തലേന്നാണ് ആര്‍സിബി നായകന്‍ രണ്ടാമത്തെ ഐപിഎല്‍ കിരീടം വാനിലുയര്‍ത്തിയത്. ''വളരെ സന്തോഷം തോന്നുന്നു, ഇത് എനിക്കുള്ള സവിശേഷമായ ഒരു ജന്മദിന സമ്മാനമാണ്. ഇതിലും മികച്ചൊരു സമ്മാനം എനിക്ക് ചോദിച്ചു വാങ്ങാനില്ല. ഈ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെങ്കിലും, എപ്പോഴും നിലവിലെ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.'' പടിധാര്‍ പറഞ്ഞു.

content highlights:rcb-captain-rajat-patidar-aims-for-hat-trick-ipl-title-after-ipl-2026-victory-malayalam-news

To advertise here,contact us