സുയാഷിനും സാള്‍ട്ടിനും ഇത് ഹാട്രിക് കിരീടം; അപൂര്‍വ നേട്ടത്തില്‍ താരങ്ങള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് നേരത്തെ കിരീടം നേടിയിരുന്നത്

തുടര്‍ച്ചയായ രണ്ടാം കിരീടത്തിന്റെ നിറവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിരീട വരള്‍ച്ചയെത്തുടര്‍ന്ന് ഏറെ പരിഹാസ ശരങ്ങളേറ്റുവാങ്ങിയാണ് ഒടുവില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ബെംഗളൂരു കിരീടം നേടി മറുപടി പറയുന്നത്. അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ടീം തോല്‍പ്പിച്ചത്. വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവാണ് ടീമിനെ ജയത്തിലെത്തിച്ചത്.

പക്ഷെ, ഇത് ആര്‍സിബിക്ക് രണ്ടാം കിരീടമാണെങ്കിലും ഫില്‍ സാള്‍ട്ടിനും സുയാഷ് ശര്‍മയ്ക്കും ഇത് ഹാട്രിക് നേട്ടമാണ്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം നേടിയ താരങ്ങള്‍ 2025-ലും 2026-ലും ആര്‍സിബിക്കൊപ്പം ജേതാക്കളായി. ഇതോടെ ഹാട്രിക് കിരീടമെന്ന അപൂര്‍വ നേട്ടവും ടീം കൊയ്തു. ആര്‍സിബിക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഫില്‍ സാള്‍ട്ട്. ആറ് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സ് നേടിയിട്ടുണ്ട്. 12 മത്സരങ്ങള്‍ കളിച്ച സുയാഷ് ശര്‍മ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.തുടര്‍ച്ചയായ രണ്ടുകിരീടങ്ങള്‍ നേടിയ രണ്ടുടീമുകളുടെ പട്ടികയിലേക്കാണ് ബെംഗളൂരു കൂടിയെത്തുന്നത്. ഇതോടെ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും ബെംഗളൂരു പേരിലാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ആര്‍സിബി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കപ്പില്‍ മുത്തമിട്ടത്. ബെംഗളുരുവിലെ സ്റ്റാര്‍ പ്ലെയര്‍ വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പ്രകടനമാണ് കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. 42 പന്തുകളില്‍ നിന്ന് പുറത്തകാതെ 75 റണ്‍സാണ് താരം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ അടിച്ചുകൂട്ടിയത്. ഒന്‍പത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

ബെംഗളൂരു ഓപ്പണര്‍ വെങ്കടേഷ് അയ്യരും മത്സരത്തില്‍ മികച്ചുനിന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തില്‍ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യര്‍ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകന്‍ രജത് പാട്ടിദാര്‍ (15), ജിതേഷ് ശര്‍മ (11*) എന്നിവരും കളിയില്‍ മികച്ചുനിന്നു. ബൗളര്‍മാരുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായിരുന്നു. നാല് ഓവറിയില്‍ 27 റണ്‍സ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടി.

content highlights: A hat-trick of titles for Suyash and Salt; Players achieve a rare feat

To advertise here,contact us