പർപ്പിൾ ക്യാപ് ഇനി റബാഡയുടെ തലയിൽ; നേട്ടം 29 വിക്കറ്റുകളോടെ

ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് തകർത്താണ് ആർസിബി തുടർച്ചയായി രണ്ടാം വർഷവും കപ്പിൽ മുത്തമിട്ടത്

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് താരം കാഗിസോ റബാഡ. ഈ സീസണിൽ 29 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടാണ് താരം ക്യാപ് സ്വന്തമാക്കിയത്. 64.4 ഓവർ എറിഞ്ഞ റബാഡ 626 ആകെ വഴങ്ങിയത്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിൽ ഒരു വിക്കറ്റ് നേടിയതോടെയാണ് പർപ്പിൾ ക്യാപ് റബാഡയെ തേടിയെത്തിയത്. ആർസിബിയുടെ ഭുവനേശ്വർ കുമാറാണ് രണ്ടാം സ്ഥാനത്ത്. 28 വിക്കറ്റുകളാണ്‌ ഭുവി ഈ സീസണിൽ നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് തകർത്താണ് ആർസിബി തുടർച്ചയായി രണ്ടാം വർഷവും കപ്പിൽ മുത്തമിട്ടത്. ബെംഗളുരുവിലെ സ്റ്റാർ പ്ലെയർ വിരാട് കോഹ്‌ലിയുടെ ഒറ്റയാൾ പ്രകടനമാണ് കിരീട നേട്ടത്തിൽ നിർണായകമായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നത്തെ ഇന്നിങ്‌സ്.

ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചുനിന്നു. ബൗളർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായിരുന്നു. നാല് ഓവറിയിൽ 27 റൺസ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ നേടി. ആ നേട്ടങ്ങൾ ഗുജറാത്തിന്റെ തകർക്കുന്നതിൽ നിർണായകമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഭുവിയും 37 റൺസ് വഴങ്ങി ഹേസൽവുഡും രണ്ട് വിക്കറ്റുകൾ വീതവും നേടി.

Content highlight: IPL 2026: Purple cap winner Kagiso Rabada

To advertise here,contact us