പർപ്പിൾ ക്യാപ് ആര് തൂക്കും?; റബാഡയോ ഭുവിയോ!

ഐ പി എല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് കലാശപ്പോരാട്ടം നടക്കുകയാണ്

ഐ പി എല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് കലാശപ്പോരാട്ടം നടക്കുകയാണ്. കിരീടപ്പോരിനെ പോലെ തന്നെ ആവേശകരമായ പോരാട്ടമാണ് സീസണിലെ ടോപ് വിക്കറ്റ് ടേക്കർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിലും നടക്കുന്നത്.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുമായി ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് മുന്നിൽ. 15 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുള്ള റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഭുവനേശ്വർ കുമാർ രണ്ടാമതുണ്ട്. ഇരുവർക്കും ഇന്നത്തെ മത്സരത്തിൽ സാധ്യതയുമുണ്ട്.

16 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ നേടിയ രാജസ്ഥാൻ റോയൽസിന്റെ ജോഫ്രെ ആർച്ചറിന് ടീം പുറത്തായതിനാൽ ഇനി സാധ്യത ഇല്ല.

Content highlight: /ipl-2026-purple-cap-winner-race-kagiso-rabada-vs-bhuvaneshwar-kumar

To advertise here,contact us