2026 ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിക്ക് പിന്നാലെ ഡഗൗട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് രാജസ്ഥാൻ റോയൽസ് കൗമാരതാരം വൈഭവ് സൂര്യവംശി. തന്റെ മനസിലെ നൊമ്പരം അടക്കാൻ താരം പാടുപെടുന്നതും ടീമിലെ മറ്റ് അംഗങ്ങൾ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഈ സീസണിൽ ഉടനീളം വളരെ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. നിരവധി റെക്കോർഡുകളും താരം തന്റെ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 പന്തിൽ നിന്ന് 96 റൺസായിരുന്നു താരം ഇന്നലെ രാജസ്ഥാനായി അടിച്ചുകൂട്ടിയിരുന്നത്. ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. മത്സരത്തിലെ രാജസത്തന്റെ ടോപ് സ്കോററായതും വൈഭവ് തന്നെയായിരുന്നു. എന്നാൽ, ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലും സഹഓപ്പണർ സായ് സുദർശനും തകർത്താടിയതോടെ കാര്യങ്ങൾ ഗുജറാത്തിന് അനുകൂലമായി. 32 പന്തിൽ നിന്ന് 58 റൺസോടെ ജിടിക്കായി സായ് അർധസെഞ്ചുറി കുറിച്ചപ്പോൾ, 53 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും 15 ബൗണ്ടറികളും അടക്കം 104 റൺസോടെ ഗിൽ സിന്ററിയും തികച്ചു. ഒരു സിക്സറും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സായിയുടെ ഇന്നിംഗ്സ്.
മത്സരശേഷം ടീം എട്ടേ തോൽവിയിൽ ഡഗൗട്ടിൽ തനിച്ചിരുന്ന് കരഞ്ഞ വൈഭവിനെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയായിരുന്നു. തന്റെ കണ്ണീർ മറയ്ക്കാൻ താരം ടവ്വൽ കൊണ്ട് മുഖം പൊത്തുന്നതും പുറത്തുവന്ന വിഡിയോയിൽ വ്യക്തമായിരുന്നു. റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പും വൈഭവ് ഇന്നലെ സായ് സുദര്ശനെ പിന്തള്ളി സ്വന്തമാക്കിയിരുന്നു.
Content highlight: Vaibhav Sooryavanshi crying in dugout after loss against Gujarat Titans