'അവനെ എന്തിന് കളിപ്പിച്ചു'; ആർസിബിയോട് തോറ്റതിന് പിന്നാലെ ഗില്ലിനെയും നെഹ്‌റയെയും വിമർശിച്ച് അശ്വിൻ

ടോസ് ലഭിച്ചിട്ടും ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഗില്ലിന്റെ തീരുമാനവും പ്ലെയിങ് ഇലവനിലെ ചില മാറ്റങ്ങളുമാണ് അശ്വിനെ ചൊടിപ്പിച്ചത്.

ഐപിഎൽ 2026-ലെ നിർണായകമായ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് സംഭവിച്ച തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും കോച്ച് ആശിഷ് നെഹ്റയുടെയും തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്.

ടോസ് ലഭിച്ചിട്ടും ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഗില്ലിന്റെ തീരുമാനവും പ്ലെയിങ് ഇലവനിലെ ചില മാറ്റങ്ങളുമാണ് അശ്വിനെ ചൊടിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ ഈ തുറന്നടിക്കൽ.

മത്സരത്തിൽ ടോസ് വലിയൊരു ഘടകമായിരുന്നിട്ടും അത് അനുകൂലമാക്കാൻ ഗുജറാത്തിന് കഴിഞ്ഞില്ലെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. ശുഭ്മാൻ ഗില്ലിന് ലഭിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ടോസാണ്. ഈ മത്സരത്തിൽ ടോസ് വളരെ നിർണായകവുമായിരുന്നു. എന്നാൽ ടോസ് നേടിയിട്ടും ആദ്യം ബൗൾ ചെയ്യാനുള്ള ഗില്ലിന്റെ തീരുമാനം സത്യത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് അശ്വിൻ പറഞ്ഞു.

ഗുജറാത്ത് ടീമിന്റെ സെലക്ഷനെക്കുറിച്ചും അശ്വിൻ കടുത്ത ഭാഷയിൽ സംസാരിച്ചു. 'മത്സരത്തിൽ കുൽവന്ത് ഖെജ്രോലിയയെ ടീമിൽ ഉൾപ്പെടുത്താനുള്ള ശുഭ്മാൻ ഗില്ലിന്റെയും ആശിഷ് നെഹ്റയുടെയും തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

ഐപിഎൽ പോലൊരു വലിയ ടൂർണമെന്റിൽ കളിക്കാൻ നല്ല ക്വാളിറ്റിയുള്ള ബൗളർമാരാണ് വേണ്ടത്. എന്നാൽ കുൽവന്ത് ഖെജ്രോലിയ കളിച്ച രീതി കണ്ടിട്ട് അവനൊരു നല്ല സ്പിന്നറായോ അതോ നല്ലൊരു പേസറായോ പോലും എനിക്ക് തോന്നിയില്ല'. അശ്വിൻ പറഞ്ഞു.

content highlights:/ravichandran-ashwin-criticizes-shubman-gill-and-ashish-nehra-after-gt-loss-to-rcb

To advertise here,contact us