'ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ക്ക് കാരണം ദ്രാവിഡ്, ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തം'; പരസ് മാംബ്രെ

ദ്രാവിഡിന്റെ 28 മാസം നീണ്ട പരിശീലന കാലയളവില്‍ ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം മാത്രമാണ് നേടാനായത്

പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും സ്വന്തമാക്കിയെങ്കിലും രാഹുൽ ദ്രാവിഡിന്റെ പരിശീലക കാലഘട്ടം കൂടുതൽ മികച്ചതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം പരസ് മാംബ്രെ.

ദ്രാവിഡിന്റെ 28 മാസം നീണ്ട പരിശീലന കാലയളവില്‍ ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം മാത്രമാണ് നേടാനായതെങ്കിലും, ആ കാലഘട്ടത്തിലെ ടീമിന്റെ ഒത്തൊരുമയും സുതാര്യതയും ആശയവിനിമയവും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നവയായിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ അത്തരം ഒരു സാഹചര്യം ദൃശ്യമല്ലെന്നാണ് ഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ ബോളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെയുടെ വിലയിരുത്തൽ.

'ആശയവിനിമയത്തില്‍ അദ്ദേഹം തികച്ചും വ്യക്തതയുള്ളവനും സത്യസന്ധനുമായിരുന്നു. വിരാട് കോഹ്ലിയോട് അദ്ദേഹം വളരെ തുറന്ന് സംസാരിച്ചു. ചിലപ്പോള്‍ കഠിനമായ കാര്യങ്ങള്‍ തുറന്നു സംസാരിക്കുക എന്നത് ബുദ്ധിമുട്ടാണ്, എങ്കിലും ദ്രാവിഡ് അത് ഭംഗിയായി നിര്‍വ്വഹിച്ചു' മാംബ്രെ പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ അത് വിശ്വസ്തതയോടെ ക്യാപ്റ്റനെ അറിയിക്കുകയും, അതിനുശേഷം ബാക്കി കാര്യങ്ങള്‍ ക്യാപ്റ്റന് വിട്ടുകൊടുക്കുകയുമായിരുന്നു ദ്രാവിഡിന്റെ ശൈലിയെന്നും പരസ് മാംബ്രെ ഓര്‍മ്മിപ്പിച്ചു.

content highlights: paras-mhambrey-praises-rahul-dravid-coaching-style-indian-team-changes

To advertise here,contact us