റാഷിദ് ഖാൻ ഏകദിനത്തിൽ മാത്രം; ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള അഫ്ഗാൻ ടീമിനെ പ്രഖ്യാപിച്ചു

ജൂണ്‍ 6 മുതല്‍ ജൂണ്‍ 20 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിലെ രണ്ട് ഫോര്‍മാറ്റുകളിലും ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനിസ്ഥാനെ നയിക്കുക.

ഐ പി എല്ലിന് ശേഷം വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനെ ഏകദിന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. കടുത്ത പുറംവേദനയെത്തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റാഷിദ് ഖാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ജൂണ്‍ 6 മുതല്‍ ജൂണ്‍ 20 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിലെ രണ്ട് ഫോര്‍മാറ്റുകളിലും ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനിസ്ഥാനെ നയിക്കുക. ജൂണ്‍ 6 മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഢിലാണ് ഏക ടെസ്റ്റ് മത്സരം നടക്കുക. തുടര്‍ന്ന് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും.

ടെസ്റ്റ് സ്‌ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അബ്ദുള്‍ മാലിക്, സെദിഖുള്ള അടല്‍, റഹ്മത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മാനുള്ള സദ്രാന്‍, അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്റഫ്, നംഗ്യാല്‍ ഖരോട്ടി, ഖൈസ് അഹമ്മദ്, ബിലാല്‍ സാമി, സിയാ ഷരീഫി, സലീം സഫി.

ഏകദിന സ്‌ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, ദര്‍വിഷ് റസൂലി, റഹ്മത് ഷാ, ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍, നംഗ്യാല്‍ ഖരോട്ടി, എ.എം. ഗസന്‍ഫര്‍, സിയാ ഉര്‍ റഹ്മാന്‍ ഷരീഫി, ഫരീദ് മാലിക്, ബിലാല്‍ സാമി.

content highlights: 

To advertise here,contact us