'ഇതെന്ത് ആക്ഷൻ'; ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് കാവ്യ

ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍

ഐ പി എല്ലിൽ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനിടെ ക്രുനാലിന്റെ ബൗളിങ് കണ്ടു ഞെട്ടിയ കാവ്യ മാരന്‍, കൂടെയുള്ളവരോടു സംശയങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

സ്പിന്‍ ബോളറായാണ് അറിയപ്പെടുന്നതെങ്കിലും ക്രുനാലിന്റെ സൈഡ് ആം ആക്ഷനും ഇടയ്ക്കിടെയുള്ള ബൗണ്‍സര്‍ പ്രയോഗങ്ങളും എതിര്‍ ടീമിലെ ബാറ്റര്‍മാരെ വട്ടംചുറ്റിക്കാറുണ്ട്. ക്രുനാലിന്റെ ബൗളിങ് ആക്ഷനെ കുറിച്ചാണ് കാവ്യ മാരന്‍ പറയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണ്.

മത്സരത്തില്‍ രണ്ടോവറുകള്‍ പന്തെറിഞ്ഞ ക്രുനാല്‍ പാണ്ഡ്യ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണു വീഴ്ത്തിയത്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയ താരം 31 പന്തുകളില്‍ 41 റണ്‍സടിച്ചും പുറത്താകാതെനിന്നു. ബൗളിങ്ങില്‍ പലപ്പോഴും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന ക്രുനാലിനെതിരെ പല തവണ സമൂഹമാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പതിവു ശൈലി വിടാന്‍ താരം തയാറായിട്ടില്ല. സീസണില്‍ ആര്‍സിബിക്കായി 14 മത്സരങ്ങളും കളിച്ച ക്രുനാല്‍, 182 റണ്‍സാണ് ഇതുവരെ നേടിയത്. 11 വിക്കറ്റുകള്‍ സ്വന്തമാക്കാനും താരത്തിനു സാധിച്ചു.

content highlights:krunal pandya bowling action controversy ipl 2026 lucknow super giants

To advertise here,contact us