റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ വിരാട് കോഹ്ലിയും ഓസീസ് താരം ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്പോരിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്.
ഹെഡുമായുള്ള തര്‍ക്കത്തിനിടയില്‍ കോഹ്ലി തന്റെ ഉള്ളിലെ ഓസ്ട്രേലിയക്കെതിരായ അഗ്രഷന് പുറത്തെടുക്കുകയായിരുന്നുവെന്ന് പത്താന് പറഞ്ഞു.
മത്സരത്തിലുടനീളം ഇരുവരും തമ്മില്‍ കടുത്ത വാക്പോരുകള്‍ നടന്നിരുന്നു. ശിവംഗ് കുമാറിന്റെ ആദ്യ ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഫീല്‍ഡ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡിന് നേരെ തിരിഞ്ഞ കോഹ്ലി വന്ന് പന്തെറിയാന്‍ ആംഗ്യം കാണിക്കുകയായിരുന്നു.
ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ടീമുകള്‍ നിര്‍ണായക പോയിന്റുകള്‍ക്കായി പോരാടുമ്പോള്‍ ഇത്തരം വൈകാരിക പ്രകടനങ്ങള്‍ സ്വാഭാവികമാണെന്ന് പത്താന് കോഹ്ലിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
മത്സരത്തിലുടനീളം കോലി ഹെഡിനെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. നോണ്‍-സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് പന്തെറിയാന്‍ കോ്ലി ഹെഡിനെ വെല്ലുവിളിക്കുകയും ഒരു ഘട്ടത്തില്‍ ഹെഡിനെ അവിടെനിന്ന് മാറിപ്പോകാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു.
ഒടുവില്‍ മത്സരത്തിന്റെ പതിനെട്ടാം ഓവര്‍ എറിയാന്‍ എത്തിയ ഹെഡ്, തന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിനെ പുറത്താക്കി മറുപടി നല്കി.
എന്നാല്‍ നാടകീയ രംഗങ്ങള്‍ കളി കഴിഞ്ഞും അവസാനിച്ചില്ല. മത്സരത്തിന് ശേഷം കോഹ്ലി ഹെഡിന് ഹസ്തദാനം നല്‍കാതെ ഒഴിവാക്കി കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
content highlights:irfan pathan supports virat kohli on travis head on field drama rcb vs srh ipl 2026