റൺമല ഭേദിക്കാനാവാതെ ആർസിബി; എസ് ആർ എച്ചിന് വമ്പൻ ജയം

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ മികച്ച വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ മികച്ച വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളുരുവിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് മാത്രമേ നേടാനായുള്ളു.

ആർസിബിക്ക് വേണ്ടി രജത് പാട്ടീദാർ 38 പന്തിൽ 56 റൺസ് നേടി. വെങ്കിടേഷ് അയ്യർ 19 പന്തിൽ 44 റൺസും ക്രുനാൽ 31 പന്തിൽ 41 റൺസും നേടി. ഹൈദരാബാദിന് വേണ്ടി ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് നേടി.

നേരത്തെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് എസ് ആർ എച്ച് നേടിയത്.ഇഷാൻ കിഷൻ ആണ് ടോപ് സ്‌കോറർ. താരം 44 പന്തിൽ മൂന്ന് സിക്‌സറും എട്ട് ഫോറുകളൂം അടക്കം 79 റൺസ് നേടി. അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻഡ്രിച്ച് ക്ലാസൻ എന്നിവർ അർധ സെഞ്ച്വറി നേടി.

അഭിഷേക് 22 പന്തിൽ അഞ്ച് സിക്‌സറും നാല് ഫോറുകളും അടക്കം 56 റൺസ് നേടി. ക്ലാസൻ 24 പന്തിൽ അഞ്ച് സിക്‌സറും രണ്ട് ഫോറുകളും അടക്കം 51 റൺസ് നേടി. ട്രാവിസ് ഹെഡ് 16 പന്തിൽ 26 റൺസും നിതീഷ് കുമാർ റെഡ്‌ഡി 12 പന്തിൽ 29 റൺസും നേടി.

content highlights:srh vs rcb ipl 2026 sunrisers hyderabad beat royal challengers bengaluru

To advertise here,contact us