എന്താണ് ഗില്ലിന് സഞ്ജുവിനോടുള്ള പ്രശ്നം? സംഭവമിങ്ങനെ

ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഗില്‍ തന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ അതില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിൽ സഞ്ജു സാംസണിനെ എത്തിക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് താല്പര്യം ഉണ്ടായിരുന്നെങ്കിലും നായകൻ ശുഭ്മന്‍ ഗില്ലാണ് അത് തടഞ്ഞത് എന്ന തരത്തിലുള്ള വാർത്തകൾ ഇതിനോടകം തന്നെ പുറത്തുവരുന്നുണ്ട്. ഈ സംഭാവത്തോടുകൂടി സഞ്ജു സാംസണിനോട് ശുഭ്മന്‍ ഗില്ലിനുള്ള പിണക്കം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. എന്നാൽ യഥാര്‍ഥത്തില്‍ എന്താണ് ഇവര്‍ക്കിടയിലെ പ്രശ്നം എന്ന് ഇതുവരെ വ്യക്തമല്ല. സാധാരണ നിലയിൽ സഞ്ജുവുമായി ആരുംതന്നെ ഈ തരത്തില്‍ പിണങ്ങി നിൽക്കുന്നതായി കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.

പൊതുവിൽ വളരെ ശാന്തമായ ഒരു പ്രകൃതക്കാരനാണ് സഞ്ജു സാംസൺ. അതുകൊണ്ട് തന്നെ മറ്റ് താരങ്ങളുമായി വളരെ നല്ല സൗഹൃദവും മലയാളി താരം നിലനിർത്താൻ ശ്രമിക്കുന്ന കൂട്ടത്തിലുമാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വളരെ അപ്രതീക്ഷിതമായി അവസാന നിമിഷം ഒഴിവാക്കപ്പെട്ട താരമായിരുന്നു ശുഭ്മന്‍ ഗില്‍. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന സ്ഥാനത്ത് നില്‍ക്കെയാണ് ഈ പുറത്താക്കൽ ഉണ്ടായതെന്നതും ശ്രദ്ധേയമായിരുന്നു. ഓപ്പണറായി കളത്തിലെത്തി ഒരു ഫിഫ്റ്റി പോലുമില്ലാതെ തുടര്‍ച്ചയായി നിരാശപ്പെടുത്തിയതും സ്ലോ ബാറ്റിങുമെല്ലാമായിരുന്നു ഗില്ലിന് വിനയായി മാറിയിരുന്നത്.

ഗില്ലിന് പകരം അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി സെലക്ടര്‍മാര്‍ സഞ്ജു സാംസണെ പ്രമോട്ടും ചെയ്തു. ഈ നീക്കം മാസ്റ്റര്‍സ്‌ട്രോക്കായി മാറുന്നതും പിന്നീട് വ്യക്തമായിരുന്നു. ഇന്ത്യയെ ലോക ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം പിന്നീട് ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഗില്‍ തന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ അതില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

Content highlight: What is the real problem between Sanju and Gill

To advertise here,contact us