ക്ളാസാന്റെ ഓറഞ്ച് ക്യാപ് പിടിച്ചുവാങ്ങി മാർഷ്; ടോപ് 5 ലെ പോരാട്ടം ഇഞ്ചോടിഞ്ച്

രാജസ്ഥാൻ റോയൽസിനെതിരെ മിന്നും പ്രകടനവുമായി മിച്ചൽ മാർഷ്

രാജസ്ഥാൻ റോയൽസിനെതിരെ മിന്നും പ്രകടനവുമായി മിച്ചൽ മാർഷ്. സെഞ്ച്വറിയോളം പോന്ന ഇന്നിംഗ്സ് കളിച്ചാണ് മാർഷ് മടങ്ങിയത്. താരം 57 പന്തിൽ 11 ഫോറുകളും അഞ്ച് സിക്സറുകളും അടക്കം 96 റൺസ് നേടി.

ഈ പ്രകടനത്തോടെ മാർഷ് ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഒന്നാമതായി. 13 മത്സരങ്ങളിൽ നിന്ന് 563 റൺസാണ് താരം നേടിയത്. 13 മത്സരങ്ങളിൽ നിന്ന് ഹെൻഡ്രിച്ച് ക്ലാസൻ 555 റൺസുമായി രണ്ടാമതുണ്ട്.

സായ് സുദർശൻ (554 ), ശുഭ്മാൻ ഗിൽ (552 ), വിരാട് കോഹ്‌ലി (542 ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച ടോട്ടലുമായി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് ലഖ്‌നൗ നേടിയത്.

ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരം ജയിക്കാൻ ആർ ആറിന് നിർബന്ധമാണ്. ലഖ്‌നൗ ഇതിനകം തന്നെ പുറത്തായതാണ്.

content highlights:ipl 2026 orange cap mitchell marsh heinrich klaasen

To advertise here,contact us