ഹിറ്റ്മാനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം; അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ആവേശകരം -മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രോഹിത് ശര്‍മയുടേത്

'കഴിഞ്ഞ ഒരുവര്‍ഷമായി രോഹിത് ശര്‍മയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഐപിഎലിലും വൈറ്റ്‌ബോള്‍ ക്രിക്കറ്റിലും ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷം അദ്ദേഹം ബാറ്റിങ്ങില്‍ നന്നായി ശ്രദ്ധിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ചുനിന്നു, ഈ ഐപിഎലിലും അദ്ദേഹം തുടര്‍ച്ചയായി ഫോമിലാണ്.

സാധാരണയില്‍ ഐപിഎല്‍ ക്രിക്കറ്റില്‍ അദ്ദേഹം 400 മുതല്‍ 500 റണ്‍സ് വരെ നേടാറുണ്ട്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിന് മികച്ച സ്‌കോറുകള്‍ക്ക് കാരണവുമാകുന്നു' -മുംബൈ ഇന്ത്യന്‍സിന്റെ ലഖ്‌നൗവിനെതിരായ മത്സരത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ വാക്കുകളാണിത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുകഴ്ത്തിയത്. 44 പന്തില്‍ 84 റണ്‍സെടുത്ത രോഹിത് ശര്‍മ, ഇന്നിങ്‌സില്‍ ഏഴുസിക്‌സറുകള്‍ നേടി. ആറുഫോറും ഉള്‍പ്പെട്ടിട്ടുണ്ട് ഇന്നിങ്‌സില്‍. റയാന്‍ റിക്കള്‍ട്ടനോടൊപ്പം രോഹിത് ശര്‍മ പടുത്തുയര്‍ത്തിയ ഇന്നിങ്‌സാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിച്ചിരുന്നു. ലഖ്‌നൗവിനെതിരായ മത്സരം തോറ്റിരുന്നെങ്കില്‍ ടീമിന് കനത്ത തിരിച്ചടിയാകുമായിരുന്നു. ഐപിഎലില്‍ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താനായി എന്നതാണ് ലഖ്‌നൗവിനെതിരായ വിജയം സൂചിപ്പിക്കുന്നത്.

'രോഹിത് ശര്‍മയുടെ കളിയിലെ മാറ്റം വ്യക്തമാണ്. കൂടുതല്‍ ശ്രദ്ധയോടെ മികച്ച പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. ലഖ്‌നൗവിനെതിരായ അദ്ദേഹത്തിന്റെ ഓരോ ഷോട്ടുകളും മികച്ചതായി. ഓരോ ബൗളര്‍മാരെയും പഠിച്ച് മനസ്സിലാക്കി ബാറ്റുചെയ്യുന്ന രീതിയിലായിരുന്നു രോഹിതിന്റെ പ്രകടനമെന്നും ഗവാസ്‌കര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഈ ഫോം തുടര്‍ന്നാല്‍ നിരവധി ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുമെന്നും' ഗവാസ്‌കര്‍ പറയുന്നു.

content highlights: rohit sharma's innings was exciting -Former Indian captain

To advertise here,contact us