ഐപിഎല്ലിൽ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വൈഭവ് സൂര്യവംശി.
എന്നാൽ ഈ കൗമാര വിസ്മയത്തിനൊപ്പം ഓപ്പൺ ചെയ്യുമ്പോൾ താൻ ടീമിലെ മുതിർന്ന താരം ആണോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ.
CUTEST VIDEO OF THE DAY 🥹🩷- Yashasvi Jaiswal giving the Orange Cap to Vaibhav Suryavanshi. pic.twitter.com/ryHPPielDv
പഞ്ചാബ് കിങ്സിനെതിരായ വിജയത്തിന് ശേഷം വൈഭവിന് ഓറഞ്ച് ക്യാപ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു രസകരമായ സംഭവം. ടൂർണമെന്റിലെ റൺവേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്' സൂര്യവംശിക്ക് കൈമാറിയത് 24-കാരനായ ജയ്സ്വാളായിരുന്നു. ഇതിന് പിന്നാലെയാണ് അവതാരകാനായ പോമി എംബാംഗ്വയുടെ ചോദ്യമെത്തിയത്. പത്ത് വയസ്സ് വ്യത്യാസമുള്ള സൂര്യവംശിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഒരു 'മുതിർന്ന താരമായി' തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
സത്യം പറഞ്ഞാൽ എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. പക്ഷേ അവൻ ശരിക്കും കുട്ടിയാണെന്ന കാര്യം സമ്മതിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല- ജയ്സ്വാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ വെറും 16 പന്തിൽ 43 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്സോടെ 9 മത്സരങ്ങളിൽ നിന്ന് 400 റൺസ് തികച്ച താരം അഭിഷേക് ശർമ്മയെ മറികടന്ന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. ജയ്സ്വാളും സൂര്യവംശിയും ചേർന്ന് വെറും 3.1 ഓവറിൽ 51 റൺസാണ് ബോർഡിൽ ചേർത്തത്. എട്ട് ഇന്നിങ്സിൽ 255 റൺസുമായി ജയ്സ്വാളും ഓറഞ്ച് ക്യാപ് പോരാട്ടത്തിലുണ്ട്.
content highlights:yashasvi jaiswal funny reaction about age vaibhav suryavanshi ipl 2026