

സോഷ്യൽ മീഡിയയിൽ വൈറലായി ടിം ഡേവിഡിന്റെ ഗ്രൗണ്ടിൽ നീന്തിത്തുടിക്കുന്ന വീഡിയോ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പങ്കുവെച്ച വീഡിയോയിൽ താരം മഴയത്ത് ഗ്രൗണ്ടിലെ വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടുന്നതും നീന്തുന്നതും കാണാം.
കുളി കഴിഞ്ഞ താരം ഡ്രസിങ് റൂമിലേക്ക് പോകുന്നതും സഹതാരങ്ങൾ അത് ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. എല്ലാവരും ബെംഗളൂരുവിലെ വേനൽ മഴയുടെ വ്യത്യസ്ത വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതെപ്പോഴും സ്പെഷ്യൽ ആയിരിക്കുമെന്ന് പറഞ്ഞാണ് ആർസിബി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം സീസണിൽ ആർസിബിയുടെ വിജയകുതിപ്പിൽ നിർണായക പങ്കുള്ള താരമാണ് ഈ ഓസീസ് താരം. ഇതിനകം തന്നെ ഫിനിഷർ റോളിൽ 8 മത്സരങ്ങളിൽ നിന്ന് 195 സ്ട്രൈക്ക് റേറ്റിൽ 183 റൺസ് നേടിയിട്ടുണ്ട്. 70 റൺസെന്ന ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം 15 സിക്സറുകളൂം നേടി.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് തോൽവിയുമായി 12 പോയിന്റുള്ള ആർസിബി രണ്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് കിങ്സാണ് ഒന്നാമത്.
content highlights:Tim David Takes a Swim at M Chinnaswamy Stadium