ഐപിഎല്‍ ജീവന്മരണ പോരാട്ടത്തിന് കച്ചമുറുക്കിയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്നു സണ്‍റൈസേഴ്സ് ഹൈദരാബാദുമായി കൊമ്പുകോര്‍ക്കുക. പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ ഹോംഗ്രൗണ്ടായ വാംഖഡെയല് മുംബൈയ്ക്കു ഇന്നു ജയിച്ചേ തീരു.
പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവുമുള്ളത്. ഏഴു മല്‍സരങ്ങളില്‍ നിന്നും മുംബൈയുടെ പക്കലുള്ള വെറും നാലു പോയിന്റ് മാത്രം. രണ്ടു കളി മാത്രമേ അവര്‍ ജയിച്ചുള്ളൂ.
ശേഷിച്ച അഞ്ചിലും തോല്‍ക്കുകയും ചെയ്തു. പ്ലേഓഫിലേക്കുള്ള അനൗദ്യോഗിക യോഗ്യതാ മാര്‍ക്കായ 16 പോയിന്റില്‍ എത്തണമെങ്കില്‍ ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറെണ്ണമെങ്കിലും ജയിച്ചേ തീരുകയുള്ളൂ.
പരിക്കു കാരണം കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നു ടീമില്‍ മടങ്ങിയെത്തുമെന്നാണ് വിവരം. ഇതു ടീമിന്റെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, പോയിന്റ് പട്ടികയില്‍ നാലാമതുള്ള എസ്ആര്‍എച്ച് ഇപ്പോള്‍ പ്ലേഓഫിലേക്കു അടുക്കുകയാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റ് ഓറഞ്ച് ആര്‍മിക്കുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച ഹൈദരാബാദ് ശേഷിച്ച മൂന്നെണ്ണത്തില്‍ പരാജയവും രുചിച്ചു. പ്ലേഓഫിലെത്താന്‍ ഇനിയുള്ള ആറു മല്‍സരങ്ങളില്‍ മൂന്നു ജയമാണ് അവര്‍ക്കു ആവശ്യം.
content highlights:mumbai indians vs sunriser hyderabad ipl 2026 must win game preview