വൻ ടോട്ടലുയർത്തിയിട്ടും രക്ഷയില്ല!; മുംബൈയെ തകർത്ത് ഓറഞ്ച് ആർമി

മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം.

മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്.

മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി.

22 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 46 റൺസ് നേടിയ വിൽ ജാക്സ്, 15 പന്തിൽ 31 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യ, 17 പന്തിൽ 22 റൺസ് നേടിയ നമാൻ ധിർ എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. ഹൈദരാബാദിനായി പ്രഫുൽ ഹിൻഗെ രണ്ട് വിക്കറ്റ് നേടി.

content highlights: ipl-2026-srh-vs-mi-orange-army-beats-mumbai-indians

To advertise here,contact us