ഐ പി എല്ലിലെ സൂപ്പർ പോരാട്ടത്തിൽ പഞ്ചാബ് കിങിസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. ആറ് വിക്കറ്റിന്റെ വമ്പൻ ജയമാണ് രാജസ്ഥാൻ നേടിയത്. പഞ്ചാബ് ഉയർത്തിയ നാല് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് വിജയലഷ്യം രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളും ഡെണോവോൻ ഫെറേറിയയും അർധ സെഞ്ച്വറി നേടി. ജയ്സ്വാൾ 27 പന്തിൽ 51 റൺസും ഫെറേറിയ പുറത്താകാതെ 26 പന്തിൽ 52 റൺസും നേടി. വൈഭവ് സൂര്യവംശി (43 ), ശുഭം ദുബൈ(31 ), റിയാൻ പരാഗ്(29 ), ധ്രുവ് ജുറൽ (16 ) എന്നിവരും തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്.
സീസണിലെ പഞ്ചാബിൻെറ ആദ്യ തോൽവിയാണിത്. തോറ്റെങ്കിലും എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ശ്രേയസും സംഘവും തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളരുവാണ് രണ്ടാം സ്ഥാനത്ത്.
content highlights: IPL 2026: Rajasthan Royals secure dominant victory over Punjab Kings