'പലപ്പോഴും മത്സരത്തിന് മുമ്പ് വിരാട് കോഹ്ലി വന്ന് ചെറിയ ചില തന്ത്രങ്ങള്‍ പറഞ്ഞുതരും, അത് കൃത്യമായി ഫലിക്കാറുമുണ്ട്. നേട്ടങ്ങള്‍ എന്തുതന്നെയായാലും ആശയവിനിമയം വളരെ പ്രധാനമാണ്. ബാറ്റിങ്ങില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വലിയ രീതിയില്‍ സഹായിക്കുന്നു. അദ്ദേഹം എന്തെങ്കിലും നിര്‍ദ്ദേശിച്ചാല്‍, അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും..' -വിരാട് കോഹ്ലിയെക്കുറിച്ച് മത്സരശേഷം ഭുവനേശ്വര്‍ കുമാറിന്റെ വാക്കുകളാണ് വൈറലാകുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്നോവര്‍ ബൗള്‍ ചെയ്ത താരം വെറും അഞ്ചുറണ്‍സ് വഴങ്ങിയാണ് മൂന്നുവിക്കറ്റ് പിഴുതെടുത്തത്. അരങ്ങേറ്റക്കാരനായ സഹില്‍ പരാഖില് തുടങ്ങിയ വിക്കറ്റ് വേട്ട, ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും അക്സര്‍ പട്ടേലിന്റെയും വിക്കറ്റുകള്‍ വരെ വീഴ്ത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതിനിടെ ജോസ് ഹേസല്‍വൂഡും സുയാശ് ശര്മയുമുള്പ്പടെയുള്ള സംഘം മികച്ച രീതിയില്‍ ബൗള്‍ ചെയ്തതോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്കോറില്‍ ഒതുക്കാനായി.
ഇതിന് പിന്നാലെയാണ് വിരാട് കോഹ്ലിയുടെ സംഭാവനകളെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍ വാചാലനായത്. റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന കോഹ്ലിയെയും ഭുവനേശ്വര്‍ കുമാര്‍ പുകഴ്ത്തുന്നു. താരത്തിന്റെ പരിചയ സമ്പത്താണ് ഇതിന് കാരണമെന്നും ഭുവനേശ്വര്‍ കുമാര്‍ പറയുന്നു. ടീമിനകത്തെ ആശയവിനിമയത്തെക്കുറിച്ചും ഭുവനേശ്വര്‍ കുമാര്‍ പറയുന്നുണ്ട്. ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
ഉത്തര്‍പ്രദേശിലെ മീററ്റുകാരനായ താരം ആര്‍സിബിക്കുവേണ്ടി എട്ടുമത്സരങ്ങളില്നിന്നായി 14 വിക്കറ്റ് വീഴ്ത്തി. നിലവില്‍ പര്‍പ്പിള്‍ ക്യാപ് ഭുവനേശ്വര്‍കുമാറിന്റെ കൈവശമാണ്. നേരത്തെയും ഡല്‍ഹിക്കെതിരേ മൂന്നുവിക്കറ്റ് വീഴ്ത്തിയ താരം, ലഖ്നൗവിനെതിരെയും ചെന്നൈയ്ക്കെതിരെയും മൂന്നുവിക്കറ്റ് നേടിയിരുന്നു. വളരെ കുറഞ്ഞ റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് നേട്ടം.
content highlights: He shares tactics, and they work"; Bhuvneshwar Kumar praises Virat Kohli