ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തുടര്‍ച്ചയായുള്ള നാലു സിക്സറുകള്‍ നേടുമ്പോള്‍ കൊല്‍ക്കത്ത താരം റിങ്കു സിങ് ഒരുനിമിഷം മനസ്സില്‍ ആലോചിച്ചിട്ടുണ്ടാകും, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗിനെ. ഇനിയൊരിക്കലും റിങ്കുവിന് ഇത് സാധിച്ചേക്കില്ലെന്ന ആ വാക്കും റിങ്കിവിന്റെ മനസ്സില്‍ ഓടിയിട്ടുണ്ടാകും.
2023 ഐപിഎല്‍ ക്രിക്കറ്റിലാണ് സംഭവം; ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. സ്ട്രൈക്കില്‍ റിങ്കു സിങ്ങാണ്. തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച നിമിഷം. പക്ഷെ റിങ്കു തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു അന്നാ മത്സരത്തില്‍. തുടരെ അഞ്ചുസിക്സുകള്. അന്ന് മത്സരശേഷം വീരേന്ദരര്‍ സെവാഗ് പറഞ്ഞു; 'ക്രിക്കറ്റ് ചരിത്രത്തില്‍ ഇങ്ങനൊന്ന് ഒരിക്കലും സംഭവിച്ചിട്ടില്ല. റിങ്കു സിങ്ങിന് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യാനുമാകില്ല..' -ഇതായിരുന്നു സെവാഗിന്റെ വാക്കുകള്‍. അന്ന് ആ വാക്കുകളോട് ഏറെ പോസിറ്റീവായാണ് റിങ്കു പ്രതികരിച്ചത്.
പക്ഷെ, മൂന്നുവര്ഷത്തിനിപ്പുറം സെവാഗിന്റെ വാക്കുകളെ അപ്രസക്തമാക്കുകയാണ് റിങ്കു സിങ്ങ്. ലഖ്നൗവിനെതിരായ മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കിയത് റിങ്കുവിന്റെ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ ഫലമായാണ്. ഈ ഇന്നിങ്സ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ലഖ്നൗവിന് വിജയം എളുപ്പമാകുമായിരുന്നു. 20-ാം ഓവറിലാണ് ദ്വിഗ്വേഷ് രാത്തിയെ റിങ്കു പറപ്പിച്ചത്. രണ്ടാമത്തെ ബോള്‍ മുതല്‍ അഞ്ചാമത്തെ പന്തുവരെ നീണ്ട നാലു സിക്സുകള്‍. കാമറൂണ്‍ ഗ്രീന്‍ ഒഴികെ, അജിന്‍ക്യ രഹാനെ മുതല്‍ എല്ലാവരും നിരാശപ്പെടുത്തിയ മത്സരമാണ് റിങ്കുവിന്റെ ഇന്നിങ്സ് കൊണ്ട് രക്ഷപ്പെടുത്തിയത്. 51 പന്തില്‍ 83 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സില്‍ അഞ്ചുസിക്സും ഏഴ് ഫോറുകളുമുണ്ടായിരുന്നു.
content highlights: This will never happen again; Rinku's sixes are the perfect reply to Virender Sehwag!