അഭിഷേകിന്‍റെ കൈപിടിച്ച് വലിച്ച് ആരാധിക, ഞെട്ടി താരം; വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയുടെ കൈയിൽ പിടിച്ചുവലിച്ച് ആരാധിക.

ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയുടെ കൈയിൽ പിടിച്ചുവലിച്ച് ആരാധിക. ജയ്പുരിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി സഹതാരങ്ങൾക്കൊപ്പം ഹോട്ടലിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്.

അഭിഷേകിന്‍റെ കൈ ഒരു പെൺകുട്ടി പെട്ടെന്ന് കടന്നുപിടിക്കുകയും തന്റെ അടുത്തേക്ക് വലിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ, ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോയ അഭിഷേകിന്റെ കൈ ഒരു ആരാധിക പെട്ടെന്ന് പിടിച്ചു വലിക്കുന്നത് കാണാം. താരം ഞെട്ടിത്തരിക്കുന്നതും അസ്വസ്ഥനാകുന്നതും വിഡിയോയിൽ കാണാനാകും. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ആരാധിക കൈവിട്ടു.

വിഡിയോ വൈറലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധികയുടെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആരാധനയുടെ പേരിൽ ഒരാളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നത് ഉപദ്രവിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണെന്ന് പലരും പ്രതികരിച്ചു. ഇത് ഒരു വനിതാ താരത്തിന് നേരെ ഒരു പുരുഷൻ ചെയ്തതാണെങ്കിലോ എന്ന് ചോദിക്കുന്നവരുമുണ്ട്.

മത്സരത്തിൽ രാജസ്ഥാനെ ഹൈദരബാദ് തോൽപ്പിച്ചിരുന്നു. മിന്നും പ്രകടനവുമായി ഓറഞ്ച് ക്യാപ് പട്ടികയിൽ അഭിഷേക് ശർമ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 29 നാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

content highlights: lady fan-grabs-abhishek-sharma-hand-video-viral-criticism

To advertise here,contact us