'ഇനി ഇവനാണ് എന്റെ ഫേവറൈറ്റ്'; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി പാറ്റ് കമ്മിൻസ്

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ സെഞ്ചുറിയടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ വാഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ്.

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ സെഞ്ചുറിയടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ വാഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ്. തന്‍റെ പന്തുകൾ ഉൾപ്പെടെ ഗാലറിയിലേക്ക് പറത്തിയ വൈഭവാണ് ഇപ്പോൾ തന്‍റെ പുതിയ ഫേവറൈറ്റ് താരമെന്ന് എന്ന് കമിൻസ് തുറന്നുപറഞ്ഞു.

അവൻ പന്ത് അടിക്കുന്ന രീതി കാണാൻ തന്നെ നല്ല രസമാണ്. അവൻ എന്‍റെ പുതിയ ഫേവറിറ്റ് പ്ലെയറാണെന്ന് എനിക്ക് തോന്നുന്നു. കൃത്യമായ പന്തെറിഞ്ഞില്ലെങ്കിൽ അവൻ അത് ദൂരേക്ക് അടിച്ചുപറത്തും. കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ ഇംപാക്ട് ഉണ്ടാക്കാൻ അവന് സാധിക്കുന്നത് അത്ഭുതകരമാണ്.

ഗെയിമിനെ അവൻ സമീപിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു-കമിന്‍സ് പറഞ്ഞു.

സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിനായി വൈഭവ് 36 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. അഞ്ച് ബൗണ്ടറികളും 12 സിക്സുകളും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്.

വൈഭവ് തിളങ്ങിയെങ്കിലും മത്സരത്തിൽ രാജസ്ഥാൻ തോറ്റു. രാജസ്ഥാൻ മുന്നോട്ടുവെച്ച അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി.

content highlights; pat-cummins-praises-vaibhav-suryavanshi-my-favorite

To advertise here,contact us