കെഎല്‍ രാഹുലിന്റെ ഒറ്റ ഇന്നിങ്സ്! അതൊരു ഒന്നൊന്നര ഇന്നിങ്സാണെന്ന് അടിവരയിടുന്നത് ക്രിക്കറ്റ് ലോകം ഒന്നടങ്കമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് കെഎല്‍ രാഹുല്‍ നല്കുന്ന പ്രതീക്ഷയും ചെറുതല്ല. ഒട്ടേറെ റെക്കോഡുകള്‍ തൂക്കിയ മത്സരം കൂടിയായിരുന്നു ഇത്.
കെഎല്‍ രാഹുലിന്റെ കരിയറിലും ഈ നേട്ടം നിര്‍ണായകമാണ്. മത്സരശേഷം, കെഎല്‍ രാഹുലിന്റെ വാക്കുകളിലുമുണ്ട് റെക്കോഡുകളുടെ സന്തോഷം. വളരെ സന്തോഷമുണ്ടെന്നും ഇതുപോലൊരു നേട്ടത്തിന് പിന്നില്‍ വലിയ പ്രയത്നമുണ്ടെന്നും രാഹുല്‍ പറയുന്നു. ടീമിനുവേണ്ടി ഉയര്‍ന്ന സ്കോര്‍ ചെയ്യാനായതിലും സന്തോഷമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.
കെഎല്‍ രാഹുലിന്റെ നേട്ടങ്ങളെ വായിക്കാം;
- ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍- 2024ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിലക് വര്‍മ നേടിയ 151 റണ്‍സായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന സ്കോറായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 152 റണ്‍സ് കുറിച്ച ഡല്‍ഹി താരം അത് മറികടന്നു. മൂന്നാമതുള്ള അഭിഷേക് ശര്‍മയ്ക്ക് 141 റണ്‍സാണുള്ളത്. നാലാം സ്ഥാനത്തും അഭിഷേക് ശര്‍മയാണ്. ഇന്ത്യക്കുവേണ്ടി 135 റണ്‍സാണ് താരം എടുത്തത്.
- ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോര്‍ കൂടിയാണ് കെഎല്‍ രാഹുല്‍ കുറിച്ചത്. ക്രിസ് ഗെയ്ലും (175), ബ്രെണ്ടന്‍ മക്കല്ലവുമാണ് (158) മുന്നില്‍. പുണെ വാരിയേഴ്സിനെതിരേ 2013 ഏപ്രിലിലായിരുന്നു ആര്‍സിബി താരമായ ഗെയ്ലിന്റെ സെഞ്ചുറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ മക്കല്ലം 2008ല്‍ ആര്‍സിബിക്കെതിരെയാണ് 158 റണ്‍സെടുത്തത്. ഇതിന് തൊട്ടുപിന്നിലാണ് ലോകേഷ് രാഹുലിന്റെ പ്രകടനം അടയാളപ്പെടുത്തുന്നത്. ഇതിന് പിന്നില്‍ അഭിഷേക് ശര്‍മയുടെ പ്രകടനങ്ങളുമുണ്ട്.
- വെറും 47 പന്തില്‍ നിന്ന് രാഹുല്‍ സെഞ്ചുറി നേടി. വീരേന്ദര്‍ സെവാഗിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും 48 പന്തില്‍ നിന്നുള്ള സെഞ്ചുറി നേട്ടത്തെ പിന്നിലാക്കാനായി. ഡല്‍ഹിക്കുവേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോഡ് പേരിലാക്കി.
- ഡല്‍ഹിക്കുവേണ്ടി ഒരുതാരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പേരിലാക്കി കെഎല്‍ രാഹുല്‍. ഋഷഭ് പന്തിന്റെ 128 റണ്‍സ് എന്ന റെക്കോഡാണ് മറികടന്നത്.
- ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവയ്ക്കായി രണ്ട് സെഞ്ചുറികള്‍ വീതം നേടിയ കെഎല്‍ രാഹുല്‍, ഒന്നിലധികം ടീമുകള്‍ക്കായി ഒന്നിലധികം സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിലുമുണ്ട്. മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി രണ്ട് സെഞ്ചുറികള്‍ വീതം നേടിയ ആദ്യ കളിക്കാരനാണ് അദ്ദേഹം.
- ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ നേടിയത് ആറ് സെഞ്ചുറികള്‍. പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി രണ്ട് വീതം.
content highlights: One innings, a massive leap from 21st to the top spot: KL Rahul shatters records