ടോസിട്ടത് തന്നെ റെക്കോർഡിലേക്ക്; ഡൽഹി കുറിച്ചത് അപൂർവ്വ ചരിത്രം

ഐപിഎല്ലില്‍ അപൂര്‍വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം.

ഐപിഎല്ലില്‍ അപൂര്‍വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയതോടെയാണ് ഡല്‍ഹി റെക്കോര്‍ഡ് നേട്ടത്തിനൊപ്പം എത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ തുടരെ 9 മത്സരങ്ങളില്‍ ടോസ് വിജയിക്കുന്ന ടീമായി ഡല്‍ഹി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളാണ് നേരത്തെ തുടരെ 9 മത്സരങ്ങളില്‍ ടോസ് വിജയിച്ചത്. സണ്‍റൈസേഴ്‌സ് 2015-16 സീസണിലും ചെന്നൈ 2019 സീസണിലുമാണ് തുടര്‍ ടോസ് നേട്ടത്തിലെത്തിയത്.

സിഎസ്‌കെ 2018 സീസണില്‍ തുടരെ എട്ട് മത്സരങ്ങളില്‍ ടോസ് നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് 2023ല്‍ തുടരെ എട്ട് മത്സരങ്ങളില്‍ ടോസ് വിജയിച്ചിട്ടുണ്ട്.

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായാണ് ഡല്‍ഹി നില്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് ജയം അനിവാര്യമാണ്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. കെ എൽ രാഹുലിന്റെ അപരാജിത സെഞ്ച്വറിയും നിതീഷ് റാണയുടെ സെഞ്ച്വറിയോളം പോലെയുള്ള ഇന്നിങ്‌സുമാണ് ഡൽഹിയെ കൂറ്റൻ ടോട്ടലിലേക്ക് നയിച്ചത്.

കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി.

content highlights:delhi-capitals-equals-record-9-consecutive-toss-wins

To advertise here,contact us