ഒരുദിവസം 'തല' വരും, കാത്തിരിപ്പ് അവസാനിക്കുമെന്ന് ചെന്നൈ; ആകാംക്ഷയില്‍ യെല്ലോ ആര്‍മി

വാംഖഡെയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സൂപ്പര്‍താരം കളിക്കാനിറങ്ങുമെന്നായിരുന്നു പ്രതീക്ഷ

ഇംപാക്ട് പ്ലെയറായി അദ്ദേഹം ക്രീസിലെത്തിയേക്കുമോ? ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച ഇതാണ്. മഹേന്ദ്ര സിങ് ധോണി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ധോണിയുടെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാക്കുന്നത്. കാലിനേറ്റ പരിക്കാണ് ധോണിക്ക് ഐപിഎല്‍ കളിക്കുന്നതിന് വിനയായത്. പിന്നീട് ഒരുമാസത്തോളമായി വിശ്രമത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍താരം. എന്നാല്‍ ചെന്നൈ ടീമിലേക്ക് ധോണിയെത്തുമെന്നാണ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി ഒടുവില്‍ പറഞ്ഞത്. ക്രിക്കറ്റ് ലോകത്തെ വന്‍ അഭ്യൂഹങ്ങള്‍ക്കാണ് മൈക് ഹസി വിരാമമിട്ടത്. അതേസമയം, തിരിച്ചുവരവില്‍ ധോണിയുടെ റോളെന്തായിരിക്കുമെന്നതാണ് ആകാംക്ഷ.

വിക്കറ്റ് കീപ്പര്‍ റോള്‍ ധോണിയെടുക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കുന്നത്. അതേസമയം ധോണി ഇംപാക്ട് പ്ലെയറായിയാകും ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈക്കെതിരായ കഴിഞ്ഞദിവസത്തെ മത്സരത്തിലേക്ക് ധോണി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം ഇല്ലാത്തത് ആരാധകരെ നിരാശരാക്കി.

ധോണി തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന് ആവശ്യമുള്ള റോള്‍ നല്‍കുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് പറയുന്നത്. പതിവുപോലെ സ്റ്റമ്പുകള്‍ക്ക് പിന്നില്‍ ധോണിയെ കാണാമെന്നും മൈക് ഹസി സൂചന നല്‍കി. ധോണിക്ക് ക്രിക്കറ്റില്‍ ഇനിയും ഒട്ടേറെ സംഭാവന ചെയ്യാനാകുമെന്നും ഹസി പ്രതീക്ഷ പങ്കുവെയ്ക്കുന്നു. കാലിന്റെ പരിക്ക് ഭേദപ്പെട്ട് തന്നെയാകും അദ്ദേഹം എത്തുകയെന്നും ഹസി പറയുന്നു. കളിക്കളത്തിലേക്ക് എത്രയും വേഗം തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ധോണിയെന്നും ഹസി പറയുന്നു. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. വിക്കറ്റുകള്‍ക്കിടയില്‍ ഓടേണ്ടതിനാല്‍ പരിശീലനം എല്ലാവിധത്തിലും നടക്കുന്നുണ്ടെന്നും ഹസി പറഞ്ഞു.

content highlights: Thala' will return one day, the wait will soon be over: Chennai

To advertise here,contact us