ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ തകർത്താണ് ഡൽഹിയുടെ വരവ്. അതേസമയം, എസ്ആർഎച്ചിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ബൗളര്‍മാരും ഫോമിലേക്ക് എത്തിയതോടെ തീർത്തും അപകടകാരികളായി കഴിഞ്ഞു.
റണ്‍മഴ പെയ്യുന്ന ഒരു ആവേശപ്പോര് തന്നെയാണ് ഹൈദരാബാദില്‍ ഒരു ടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. അവസാന രണ്ട് കളികളിലും ഹൈദരാബാദിന്റെ ജയം കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി ശേഷം എതിരാളികളെ എറിഞ്ഞിട്ടുകൊണ്ടായിരുന്നു. ട്രാവിസ് ഹെഡ് തന്റെ പതിവ് മികവിലേക്ക് എത്തിയിട്ടില്ലെങ്കിലും നായകൻ ഇഷാന് കിഷന്, അഭിഷേക് ശര്‍മ, ഹെന്റിച് ക്ലാസന് എന്നിവരുടെ പ്രകടനങ്ങൾ ഹൈദരാബാദിന്റെ സ്കോര്‍ സുരക്ഷിതമാക്കും. ഇഷാന് മലിംഗയും പേസ് നിരയിലെ പുത്തന്‍ കണ്ടെത്തലായ പ്രഫുല്‍ ഹിംഗേയും സാകിബ് ഹുസൈനും ക്യാപ്റ്റന്‍ ഇഷാന് കിഷന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.ഒപ്പം ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡിയും എതിരാളികള്‍ക്ക് വെല്ലുവിളിയുമാണ്.
അതേസമയം, കെ എല്‍ രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ഡല്‍ഹി ക്യാപിറ്റൽസിന്റെ ഓപ്പണിംഗ് പ്രതിസന്ധിക്ക് പരിഹാരമായി. തുടക്കം മുതല്‍ തകര്‍ത്തടിക്കുന്ന പതും നിസ്സങ്കയും ഇംപാക്ട് പ്ലെയര്‍ സമീര്‍ റിസ്വി ക്രീസിലുമുറച്ചാല് സ്കോര്‍ബോര്‍ഡ് ആരാധകർ പ്രതീക്ഷിക്കുന്ന റൺമഴ പെയ്യുമെന്നത് ഉറപ്പാണ്. ഫിനിഷര്‍മാരായ ട്രിസ്റ്റന്‍ സ്റ്റബ്സിലും ഡേവിഡ് മില്ലറിലും ടീമിന് പ്രതീക്ഷയേറെ. ലുംഗി എന്‍ഗിഡി, ടീ നടരാജന്, മുകേഷ് കുമാര്‍ പേസ് ത്രയത്തിനൊപ്പം കളിയില്‍ നിര്‍ണായകമാവുക അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിയുടെ പ്രകടനവും. കണക്കുകൾ പരിശോധിച്ചാൽ 26 മത്സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അതിൽ ഹൈദരാബാദ് 13 മത്സരങ്ങൾ ജയിച്ചപ്പോൾ ഡല്‍ഹി ക്യാപിറ്റൽസ് 12 മത്സരങ്ങളിലും ജയിച്ചു.
Content highlight: IPL 2026; Sunrisers Hyderabad vs Delhi Capitals matchday