ടീം തോറ്റു, പിന്നാലെ ബൗണ്ടറി ലൈനിൽ തനിച്ചിരുന്ന് പൊട്ടിക്കരഞ്ഞ് വൈഭവ്; ആശ്വസിപ്പിച്ച് സ്റ്റാഫ്, വീഡിയോ

കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാൻ റോയൽസ് ആവേശപ്പോരിലാണ് കൊല്‍ക്കത്ത തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്

കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാൻ റോയൽസ് ആവേശപ്പോരിലാണ് കൊല്‍ക്കത്ത തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. എന്നാൽ, ആ വിജയാഘോഷങ്ങൾക്കുമപ്പുറം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നിറഞ്ഞത് മറ്റൊരു കാഴ്ചയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരമായ ഓപ്പണര്‍ വൈഭവ് സൂര്യവംശി തന്റെ ടീം കൊൽക്കത്തയോടെറ്റ തോല്‍വിക്ക് പിന്നാലെ മൈതാനത്ത് തകര്‍ന്നിരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെയും കണ്ണുനനയിച്ചത്. മത്സരശേഷം ബൗണ്ടറി ലൈനിന് സമീപം ഒറ്റക്കിരുന്ന് കരയുന്ന വൈഭവിനെ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു.

ടൂര്‍ണമെന്റിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമതത്തെ തോല്‍വി മാത്രമാണിത്. കളിച്ച ബാക്കി നാല് മത്സരങ്ങളിലും ആർആർ വിജയിച്ചിരുന്നു. എന്നിട്ടും വൈവഭവിന് തന്റെ വിഷമം കടിച്ചമര്‍ത്താനായിരുന്നില്ല. വൈഭവിന്റെ വിഷമം കണ്ട കെകെആര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ താരത്തിന്റെ അരികിലെത്തി ആശ്വസിപ്പിക്കുന്നത് ഐപിഎല്ലിലെ മനോഹരമായ കാഴ്ച്ചകളിൽ ഒന്നായും മാറി.

നിലവിൽ ഐപിഎല്ലിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയും അടക്കം എട്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഏപ്രിൽ 22 ബുധനാഴ്ച്ച വൈകിട്ട് 7:30-നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഏകാന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സാണ് എതിരാളികൾ.

Content highlight: Vaibhav Sooryavanshi getting emotional after the match against KKR

To advertise here,contact us