തുടര്‍ച്ചയായ നാലാം ജയം തേടി ഗില്ലും സംഘവും; എതിരാളികൾ മുംബൈ ഇന്ത്യൻസ്

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. സീസണിലെ ആദ്യ മത്സരത്തിൽ മാത്രം ജയം കണ്ടെത്താനായ മുംബൈക്ക് വിജയവഴിയില്‍ തിരിച്ചെത്തുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇന്ന് ഗുജറാത്തിനെതിരെ ഉണ്ടാകില്ല. എന്നാൽ, തുടർച്ചയായ നാലാം ജയമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ലക്ഷ്യം. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കൊൽക്കത്തയ്‌ക്കെതിരെ സീസൺ ജയിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളിച്ച നാല് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. എന്നാൽ, നേരെ തിരിച്ചാണ് ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യം. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിന് ശേഷമാണ് ജിടി വിജയവഴിയിലേക്ക് പ്രവേശിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഗുജറാത്തിന് നിര്‍ണായകമെങ്കില്‍ മുംബൈയ് ജീവന്‍മരണ പോരാട്ടം. ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിൽ തന്നെയാണ് ടൈറ്റന്‍സിന്റെ പ്രതീക്ഷ.

ഹാട്രിക് അര്‍ധസെഞ്ച്വറികളുമായി തിളക്കമാർന്ന പ്രകടനമാണ് ഗിൽ ഇപ്പോൾ ഗുജറാത്തിനായി നടത്തുന്നത്. താരം അതെ ഫോം ഇന്നും തുടർന്നാൽ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാകും. ജസ്പ്രീത് ബുംറയും ബോള്‍ട്ടുമടക്കമുള്ള മുംബൈ ബൗളിംഗ് നിരയെ കരുതലോടെ നേരിട്ട് വന്‍ സ്‌കോറിലേക്ക് എത്താനുള്ള കരുത്തുണ്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റര്‍മാര്‍ക്കുണ്ട്. അതേസമയം ഗുജറാത്തിന്റെ റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ത്രയം മുംബൈയ്ക്ക് തലവേദനയാകുമെന്നത് ഉറപ്പാണ്. ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, എട്ടില്‍ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

Content highlight: IPL 2026: Mumbai Indians vs Gujarat Titans

To advertise here,contact us