IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ഗുജറാത്ത് ടൈറ്റൻസിനൊപ്പം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ഗുജറാത്ത് ടൈറ്റൻസിനൊപ്പം. ടോസ് നേടിയ ജിടി നായകൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമടക്കം 6 പോയിന്റോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. അതേസമയം, അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും നാല് തോൽവിയുമടക്കം രണ്ട് പോയിൻറ്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് ഹാർദികിന്റെ മുംബൈ ഇന്ത്യൻസ്.

Content highlight: GT won the toss against MI and chose to bowl

To advertise here,contact us