2027 ഏകദിന ലോകകപ്പടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. 2026 ജൂണിൽ അവസാനിക്കേണ്ട അഗാർക്കറുടെ കരാർ 2027ലെ ഏകദിന ലോകകപ്പ് വരെ നീട്ടാൻ ബോർഡ് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അജിത് അഗാർക്കറുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും നേടിയതും 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയതും അഗാർക്കറുടെ കീഴിലാണ്.
🚨 AJIT AGARKAR TO STAY TILL JUNE 2027 AS CHIEF SELECTOR 🚨- Final in 2023 World Cup- Won the 2024 T20 World Cup- Won the 2025 Champions Trophy- Won the 2026 T20 World CupBCCI is keen to retain his experience services with World Cup in 2027. [Devendra Pandey] pic.twitter.com/DYzxOXPRf3
അഗാർക്കറുടെ കരാർ നീട്ടുമ്പോഴും ടീം ഇന്ത്യയുടെ നായകൻ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി നീട്ടുന്നതിനെക്കുറിച്ച് ബിസിസിഐ വൃത്തങ്ങളിൽ നിന്ന് ചില ആശങ്കകൾ ഉയരുന്നുണ്ട്. തുടർച്ചയായി രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ചെങ്കിലും, വലിയ ടീമുകൾക്കെതിരെയുള്ള സൂര്യയുടെ ബാറ്റിങ് ഫോം മോശമാകുന്നതാണ് സെലക്ഷൻ കമ്മിറ്റിയെ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ ചരിത്ര വിജയം നേടിയെങ്കിലും നോക്കൗട്ട് ഘട്ടങ്ങളിൽ തിളങ്ങാൻ ക്യാപ്റ്റൻ സൂര്യക്ക് സാധിച്ചിരുന്നില്ല.
2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സും വരാനിരിക്കുന്ന ടി20 ലോകകപ്പും ലക്ഷ്യമിടുമ്പോൾ പ്രകടനത്തിലെ സ്ഥിരതയാകും ഇനി മാനദണ്ഡം. ഹെഡ് കോച്ച് ഗൗതം ഗംഭീർ ക്യാപ്റ്റനായി സൂര്യയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും, വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യയ്ക്ക് നിർണ്ണായകമാകും. വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ, ബാറ്റിംഗിൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ 38-ാം വയസ്സിൽ ഒളിമ്പിക്സ് ടീമിൽ സൂര്യയുണ്ടാകുമോ എന്നത് കണ്ടറിയണം.
Content Highlights: Ajit Agarkar set to retain BCCI's chief selector position till 2027 Eyes 2027 World Cup: Report