മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അത്ഭുതപ്പെടുത്തുന്ന ഫീൽഡിങ് പ്രകടനവുമായി പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മുംബൈ ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം പിറന്നത്.
സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ പന്തിൽ കൂറ്റൻ സിക്സറിന് ശ്രമിച്ച മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ നടത്തിയ ഫീൽഡിംഗ് പ്രകടനം കാണികളെ അമ്പരപ്പിച്ചു.
ലോംഗ് ഓണിൽ ഓടിവന്ന് വായുവിൽ ഉയർന്നുചാടിയ അയ്യർ പന്ത് കൈപ്പിടിയിലൊതുക്കി. എന്നാൽ ബൗണ്ടറി ലൈൻ കടക്കുമെന്ന് ഉറപ്പായതോടെ സെക്കൻഡുകൾക്കുള്ളിൽ പന്ത് ഉള്ളിലേക്ക് എറിഞ്ഞു. ലോംഗ് ഓഫിൽ നിന്ന് ഓടിവന്ന ബാർട്ട്ലെറ്റ് ആ പന്ത് സുരക്ഷിതമായി കൈക്കലാക്കി.
Absolute Stunner by Shreyas Iyer 🤯Best catch of the IPL Season by Sarpanch Saab in the Mumbai Indians vs Punjab Kings match 🔥#MIvsPBKS #PBKS pic.twitter.com/JJ7SWxDceR
ഡഗൗട്ടിലിരുന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും പോലും ഈ മാന്ത്രിക ക്യാച്ച് കണ്ട് അമ്പരന്നുപോയി. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി ഇത് മാറി.
മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. സെഞ്ച്വറി പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം ഡീ കോക്ക് തിളങ്ങി. സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന ഡീ കോക്ക് രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഇലവനിൽ എത്തിയത്.
53 പന്തിൽ ഏഴ് വീതം സിക്സറും ഫോറുകളൂം അടക്കമായിരുന്നു ഡീ കോക്ക് ശതകം തൊട്ടത്. ആകെ പുറത്താകാതെ 60 പന്തിൽ 112 റൺസ് നേടി. . നമാൻ ധിർ 31 പന്തിൽ മൂന്ന് വീതം സിക്സറും ഫോറുകളും അടക്കം 50 റൺസ് നേടിയാണ് പുറത്തായത്.
12 റൺസിനിടെ സൂര്യകുമാർ യാദവ്, റിയാൻ റിക്കിൽട്ടൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായ മുംബൈയ്ക്ക് ഡീ കോക്ക്- നമാൻ ധിർ കൂട്ടുകെട്ട് തുണയാകുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസാണ് കൂട്ടിച്ചേർത്തത്. ഹാർദിക് പാണ്ഡ്യ 14 റൺസ് നേടി. അർഷ്ദീപ് സിംഗ് നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സീസണിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായ മൂന്ന് മത്സരവും തോറ്റ മുംബൈയ്ക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്.
നാല് മത്സരങ്ങളിൽ കളിച്ച് മൂന്ന് ജയവും മഴ മൂലമുള്ള ഒരു സമനിലയും അടക്കം ഏഴ് പോയിന്റുള്ള പഞ്ചാബ് സീസണിലെ ഏക അപരാജിതരാണ്.
Content highlights:shreyas iyer stunner of hardik pandya and rohit sharma and surykumar reaction; video