ഓറഞ്ച് ക്യാപണിഞ്ഞ് വാട്ടർ ബോയിയായി; ടീമിന്റെ തീരുമാനത്തിൽ അന്തംവിട്ട് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തിൽ അന്തംവിട്ട് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തിൽ അന്തംവിട്ട് ആരാധകർ. ആർആറിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ ഫീൽഡിങ്ങിന് ഇറക്കാതെ ഇമ്പാക്ട് പ്ലേയറാക്കി ഇറക്കിയ തീരുമാനമാണ് ആരാധകരെ ഞെട്ടിച്ചത്.

എസ്ആർഎച്ചിനെതിരെ വൈഭവ് സൂര്യവംശിയെ ഇമ്പാക്ട് പ്ലയെർ ആയി ഇറക്കിയ തീരുമാനം പല ആരാധകരെയും ഞെട്ടിച്ചിരുന്നു. ഫീൽഡിങ്ങിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരത്തെ എന്തിന് പുറത്ത് ഇരുത്തി എന്ന ചോദ്യവും ആരാധകർ ഉയർത്തി. എന്നാൽ, ഫീൽഡിങ്ങിന് ഇറങ്ങാൻ വൈഭവൻ താത്പര്യം ഉണ്ടായിരുന്നെന്നും ടീം കോമ്പിനേഷൻ കാരണമാണ് അത് സാധിക്കാതിരുന്നതെന്നും രാജസ്ഥാൻ അസ്സിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി തുറന്നുപറഞ്ഞു.

'മത്സരത്തിൽ ഫീൽഡ് ചെയ്യാൻ അവസരം നഷ്ടമായതിൽ വൈഭവ് ഒട്ടും സന്തോഷവാനായിരുന്നില്ല. കാരണം അവൻ ഫീൽഡിങ്ങിനിറങ്ങാൻ അത്രെയും ഇഷ്ടപ്പെട്ടിരുന്നു. മോശം ഫീൽഡർ ആയതുകൊണ്ടല്ല അവനെ മാറ്റിയത്. ഡൊനോവർ ഫെരെയ്റ പരിക്കിനെത്തുടർന്ന് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. അവൻ ഫിറ്റ്നസ് വീണ്ടെടുത്തപ്പോൾ ഫീൽഡിങ്ങിന് ഇറക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇതുകൊണ്ടാണ് വെെഭവിനെ ഇറക്കേണ്ടെന്ന് തീരുമാനിച്ചത്', സഹ പരിശീലകൻ വ്യക്തമാക്കി.

Content highlight:'Vaibhav Sooryavanshi wasn't happy'; RR assistant coach

To advertise here,contact us