വൈഭവിന് നഷ്ടം; ഓറഞ്ച് ക്യാപിന് പുതിയൊരവകാശി ഓറഞ്ച് ആർമിയിൽ നിന്ന്

ഐപിഎല്‍ 2026 സീസണിലെ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി

ഐപിഎല്‍ 2026 സീസണിലെ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി. ഇന്നലെ നടന്ന രാജസ്ഥാൻ റോയല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം കഴിഞ്ഞതോടെ 200 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്ന രാജസ്ഥാന്‍ കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഓറ‍ഞ്ച് ക്യാപ് നഷ്ടമായി.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിനായി 26 പന്തില്‍ 40 റൺസെടുത്ത് തിളങ്ങിയ ഹെന്‍റിച്ച് ക്ലാസനാണ് ഓറഞ്ച് ക്യാപ്പിന്‍റെ പുതിയ അവകാശി. 5 കളികളില്‍ 224 റണ്‍സുമായാണ് ക്ലാസൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 44.80 ശരാശരിയിലും 142.68 സ്ട്രൈക്ക് റേറ്റിലുമാണ് ക്സാസന്‍റെ ബാറ്റിംഗ്.

ഇന്നലെ രാജസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിംഗിലൂടെ 91 റണ്‍സുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 5 മത്സരങ്ങളില്‍ 213 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 42.60 ശരാശരിയുള്ള കിഷന് 190.18 സ്ട്രൈക്ക് റേറ്റുണ്ട്.

ഹൈദരാബാദിനെതിരെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായ രാജസ്ഥാന്‍ താരം വൈഭവ് സൂര്യവംശി 5 കളിയില്‍ 200 റണ്‍സുമായി മൂന്നാം സ്ഥാനത്തേക്ക് വീണു. 40 ശരാശരിയുള്ള വൈഭവിന് പക്ഷെ 263.16 എന്ന മാരകപ്രഹരശേഷിയുമുണ്ട്.

ഇന്നലെ ഹൈദരാബാദിനെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ യശസ്വി ജയ്സ്വാളും ഡക്കായി മടങ്ങിയ ധ്രുവ് ജുറെലും ടോപ് ത്രീയില്‍ നിന്ന് പുറത്തായി.ജ യ്സ്വാള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജുറല്‍ എട്ടാമനായി. 137 റണ്‍സെടുത്തിട്ടുള്ള സഞ്ജു പതിനാലാം സ്ഥാനത്താണ്. nഇന്ന് കൊല്‍ക്കത്തക്കെതിരെ തിളങ്ങിയാല്‍ ടോപ് 10ല്‍ എത്താന്‍ അവസരമുണ്ട്.

Content Highlights:vaibhav out ipl-2026-orange-cap-new-leader-sunrisers-hyderabad

To advertise here,contact us