അപരാജിതരായി പഞ്ചാബ് മാത്രം; തോറ്റിട്ടും രാജസ്ഥാൻ ഒന്നാമത്; പോയിന്റ് ടേബിളിൽ അടിമുടി മാറ്റം

ഐ പി എൽ 2026 സീസണിൽ എല്ലാ ടീമുകളുടെയും നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എൽ 2026 സീസണിൽ എല്ലാ ടീമുകളുടെയും നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ അഞ്ച് മത്സരം വീതവും ബാക്കി നാല് മത്സരം വീതവുമാണ് കളിച്ചിട്ടുള്ളത്.

സീസണില്‍ എല്ലാ ടീമുകളും 4 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുവരെ ജയിക്കാത്തവര്‍ കൊല്‍ക്കത്ത മാത്രമാണ്. പഞ്ചാബിനെതിരായ മത്സരം മഴ കൊണ്ടുപോയതിനാല്‍ ലഭിച്ച ഒരു പോയന്‍റ് മാത്രമാണ് കൊല്‍ക്കത്തക്കുള്ളത്. തോൽക്കാത്തവരാകട്ടെ പഞ്ചാബ് കിങ്‌സും.

അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റുള്ള രാജസ്ഥാനാണ് ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ്.

നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള സൺ റൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്.

നാല് മത്സങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമുള്ള ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സും അഞ്ചും ആറും ഏഴും സ്ഥാനത്താണ്. രണ്ട് പോയിന്റ് വീതമുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും എട്ടും ഒമ്പതും സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു പോയിന്റ് മാത്രമുള്ള കൊൽക്കത്ത പത്താം സ്ഥാനത്താണ്.

Content Highlights: ipl 2026 point table update punjab kings unbeaten rajasthan royals leads

To advertise here,contact us