പഞ്ചാബ് സൂപ്പർ താരത്തിന്റെ കാമുകിയാണോ? സ്ക്രീനില്‍ മിന്നിമറഞ്ഞ ആ സുന്ദരി ആരാണ്? തിരഞ്ഞ് ആരാധകർ

പഞ്ചാബിന് വേണ്ടി ആവേശഭരിതയായി ആർപ്പുവിളിക്കുന്ന യുവതിയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ സ്ക്രീനിൽ മിന്നിമറഞ്ഞ സുന്ദരിയെ തേടി ആരാധകർ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിന് വേണ്ടി ആവേശഭരിതയായി ആർപ്പുവിളിക്കുന്ന യുവതിയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആ സുന്ദരി ആരാണെന്നുള്ള അന്വേഷണവും ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായത്.

നിമിഷങ്ങൾക്കുള്ളിൽ യുവതി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ആരാധകർ ക്ലിപ്പുകൾ പങ്കിടാനും, സ്ക്രീൻഷോട്ടുകൾ സൂം ചെയ്യാനും ആരാണ് ഈ യുവതിയെന്ന് തിരയാനും തുടങ്ങി. ആരാണ് യുവതിയെന്ന അന്വേഷണത്തിനൊടുവിൽ നടി കശ്മീര പർദേശിയാണ് ആ സുന്ദരിയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കണ്ടെത്തി.

Cameraman knows his game 💗😤pic.twitter.com/yQrzZADQAd

നടി കശ്മീര പർദേശിയാണ് പഞ്ചാബിന് പിന്തുണയുമായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയത് എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം പഞ്ചാബ് താരം നെഹാൽ വധേരയുടെ കാമുകിയാണ് കശ്മീരയെന്നും ചില ​ഗോസിപ്പുകൾ പരക്കുന്നുണ്ട്. ‌എന്നാൽ ഇതുസംബന്ധിച്ച് നെഹാലോ കശ്മീരയോ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Kashmira Pardeshi, a Telugu actress, is often seen supporting Punjab Kings because Nehal Wadhera is her boyfriend. ❤️ pic.twitter.com/VPUvBeFDE8

തമിഴ്- തെലുങ് നടിയായ കശ്മീര 2018ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും ചുവടുവച്ചു. മിഷൻ മംഗൾ എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 2023 ൽ ദി ഫ്രീലാൻസർ പോലുള്ള ഷോകളിലൂടെ ഡിജിറ്റൽ മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ്.

Content Highlights: Who is the new viral IPL 2026 mystery girl Spotted During CSK vs PBKS Match? Internet Thinks It’s Kashmira Pardeshi

To advertise here,contact us